Ennumoru paurnnamiye

എന്നുമൊരു പൗർണ്ണമിയെ
Year
Language

എന്നുമൊരു പൗര്‍ണ്ണമിയെ പൊന്‍‌കണിയായ് കണ്ടുണരാന്‍
മോഹിക്കും സാഗരത്തിന്‍ സംഗീതം കേള്‍പ്പൂ ഞാന്‍...
പാടൂ പാല്‍ക്കടലേ... തിരയാടും പാല്‍ക്കടലേ...
ഞാനുമതേ ഗാനമിതാ പാടുകയായ്...

(എന്നുമൊരു)

ആകാശം ഒരു നീലത്താമരയായ് വിരിയെ
ആത്മാവിന്‍ പൂ തേടി, സൗരഭ്യം തേടി
വന്നൂ ഞാനരികില്‍ ഉരിയാടീലൊന്നും
മൗനത്താലറിയും ഹൃദയം നിറയും രാഗമിതാ
നിന്നുയിരില്‍ സാന്ദ്രലയം തേടുകയായ്

(എന്നുമൊരു)

പൂക്കാലം ഋതുശോഭകള്‍ തൂകിടുമീ വഴിയേ
താരുണ്യസ്വപ്നങ്ങള്‍ താലോലം പാടീ
നിന്‍ പാദം പതിയും സ്വരമെന്‍ സംഗീതം
ഒന്നൊന്നും പറയാതറിയും പൊരുളായ് പോരൂ നീ
എന്നുയിരിന്‍ സാന്ത്വനമായ് നീയണയൂ

(എന്നുമൊരു)

ĕnnumŏru paurṇṇamiyĕ pŏn‌kaṇiyāy kaṇḍuṇarān
mohikkuṁ sāgarattin saṁgīdaṁ keḽppū ñān...
pāḍū pālkkaḍale... tirayāḍuṁ pālkkaḍale...
ñānumade gānamidā pāḍugayāy...

(ĕnnumŏru)

āgāśaṁ ŏru nīlattāmarayāy viriyĕ
ātmāvin pū teḍi, saurabhyaṁ teḍi
vannū ñānarigil uriyāḍīlŏnnuṁ
maunattālaṟiyuṁ hṛdayaṁ niṟayuṁ rāgamidā
ninnuyiril sāndralayaṁ teḍugayāy

(ĕnnumŏru)

pūkkālaṁ ṛtuśobhagaḽ tūgiḍumī vaḻiye
tāruṇyasvapnaṅṅaḽ tālolaṁ pāḍī
nin pādaṁ padiyuṁ svaramĕn saṁgīdaṁ
ŏnnŏnnuṁ paṟayādaṟiyuṁ pŏruḽāy porū nī
ĕnnuyirin sāndvanamāy nīyaṇayū

(ĕnnumŏru)