എന്നുമെന്നുമെന്മന -
സ്പന്ദനങ്ങളര്‍ച്ചനാ -
മലരിനാലാരാധനാ - ഞാന്‍
ചെയ്തേനേ മോഹനാ
ഹരിപരമമാരമണനായോനേ - എന്‍
അരികിലണഞ്ഞിഹ വന്നൂതാനേ
ഇനിവാണിളതന്നില്‍
ഇവളോടുതുല്യമായു്
മുരളിയുതി വന്നിടും മുകുന്ദനോടുകൂടിയേ
നടനമാടി നിന്നിടും നവ്യരാധപോലെ ഞാന്‍
അനുരാഗമുകുള മമ സന്നിധിതന്നില്‍ പ്രീയ -
മാര്‍ന്നു പറഞ്ഞു മൊഴി തേന്‍തൂകി
രാഗഗീതി പാടുവാന്‍
രാസകളിയാടുവാന്‍
രാകചന്ദ്രതാരകള്‍
ലാലസിക്കും രാത്രിയില്‍
മമനായകന്‍ വരുമെന്നും
മതികുതുകം തരുമെന്നും