Ennum nyaaan nokkiyaal

എങ്ങും ഞാൻ നോക്കിയാൽ
Year
Language

എങ്ങും ഞാൻ നോക്കിയാൽ
നിന്നെ ഞാൻ കാണുന്നു
കണ്ണിൽ നീ തുമ്പി തുള്ളി
മനസ്സിതിൽ നടമാടിയാടി വാ

എങ്ങെല്ലാം നോക്കിലും
നിന്നെ ഞാൻ കാണുന്നു
കണ്ണിൽ നീ തുമ്പി തുള്ളി
മനസ്സിതിൽ നടമാടിയാടി വാ
(എങ്ങും ഞാൻ...)

സൗവർണ്ണ താമര ആ സരസ്സിലാടുന്നു
ഈ സ്വർണ്ണ താമര എന്നുള്ളിലാടുന്നു
ആ..ആ...ആ..ആ..
എൻ മോഹവല്ലിയിൽ രാഗവും നാളവും
ഈ മഞ്ഞുമേനി ഞാൻ ഇളംതോറും കാത്തിടും
ഓ യുഗശതമോടി അകലിലും നമ്മൾ
ഞാനും നീയും നീയും ഞാനും
രാഗതാളഭാവമാർന്നിടും
(എങ്ങെല്ലാം നോക്കിലും...)

സൂര്യ രശ്മി കാണാതെ പകലെന്തു നേടുവാൻ
നിന്നെ ഞാൻ കാണാതെ എൻ ജീവനില്ലല്ലോ
കടലിനെ പുൽകണ നദിയെ നാം കാണില്ല
നിന്നിൽ ഞാനലിയാതെ എനിക്കില്ല ജീവിതം
ഈ പ്രണയത്തിൻ രാവിൽ മലരിട്ട ജീവൻ
പൂവിൽ ഗന്ധം ചേർന്ന പോലെ
പ്രേമരാഗമുള്ളിൽ തൂകും ഞാൻ
(എങ്ങും ഞാൻ...)

ĕṅṅuṁ ñān nokkiyāl
ninnĕ ñān kāṇunnu
kaṇṇil nī tumbi tuḽḽi
manassidil naḍamāḍiyāḍi vā

ĕṅṅĕllāṁ nokkiluṁ
ninnĕ ñān kāṇunnu
kaṇṇil nī tumbi tuḽḽi
manassidil naḍamāḍiyāḍi vā
(ĕṅṅuṁ ñān...)

sauvarṇṇa tāmara ā sarassilāḍunnu
ī svarṇṇa tāmara ĕnnuḽḽilāḍunnu
ā..ā...ā..ā..
ĕn mohavalliyil rāgavuṁ nāḽavuṁ
ī maññumeni ñān iḽaṁtoṟuṁ kāttiḍuṁ
o yugaśadamoḍi agaliluṁ nammaḽ
ñānuṁ nīyuṁ nīyuṁ ñānuṁ
rāgadāḽabhāvamārnniḍuṁ
(ĕṅṅĕllāṁ nokkiluṁ...)

sūrya raśmi kāṇādĕ pagalĕndu neḍuvān
ninnĕ ñān kāṇādĕ ĕn jīvanillallo
kaḍalinĕ pulgaṇa nadiyĕ nāṁ kāṇilla
ninnil ñānaliyādĕ ĕnikkilla jīvidaṁ
ī praṇayattin rāvil malariṭṭa jīvan
pūvil gandhaṁ sernna polĕ
premarāgamuḽḽil tūguṁ ñān
(ĕṅṅuṁ ñān...)