Ennum ninne

എന്നും നിന്നെ
Year
Language

എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ
എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം

ഏഴേഴുചിറകുള്ള സ്വരമാണോ നീ
ഏകാന്തയാമത്തിന്‍ വരമാണോ
പൂജയ്ക്കു നീവന്നാല്‍ പൂവാകാം
ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം
ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍
പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍
തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം
എന്നും എന്നും എന്മാറില്‍.....

ആകാശം നിറയുന്ന സുഖമാണോ നീ
ആത്മാവിലൊഴുകുന്ന മധുവോ നീ
മോഹിച്ചാല്‍ ഞാന്‍ നിന്റെ മണവാട്ടി
മോതിരം മാറുമ്പോള്‍ വഴികാട്ടി
സീമന്തിനി സ്നേഹ പാലാഴിയില്‍
ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍
തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ തുഴയാം
എന്നും നിന്നെ പൂജിയ്ക്കാം....

ĕnnuṁ ninnĕ pūjiykkāṁ
pŏnnuṁ pūvuṁ sūḍiykkāṁ
vĕṇṇilāvin vāsanda ladige
ĕnnuṁ ĕnnuṁ ĕnmāṟil maññubĕyyuṁ premattin
kuññumārikkuḽirāy nī arige
ŏrubūvinṟĕ peril nī iḻanĕyda rāgaṁ
jīvanṟĕ śalabhaṅṅaḽ kādorttu ninnū
iniyī nimiṣaṁ vāsālaṁ

eḻeḻusiṟaguḽḽa svaramāṇo nī
egāndayāmattin varamāṇo
pūjaykku nīvannāl pūvāgāṁ
dāhiccu nī ninnāl puḻayāgāṁ
ī sandhyagaḽ allitten sindugaḽ
pūmeḍugaḽ rāgatten kūḍugaḽ
torādĕ torādĕ dāhameghamāy ..pŏḻiyāṁ
ĕnnuṁ ĕnnuṁ ĕnmāṟil.....

āgāśaṁ niṟayunna sukhamāṇo nī
ātmāvilŏḻugunna madhuvo nī
mohiccāl ñān ninṟĕ maṇavāṭṭi
modiraṁ māṟumboḽ vaḻigāṭṭi
sīmandini sneha pālāḻiyil
īyormmadan lillippūndoṇiyil
tīraṅṅaḽ tīraṅṅaḽ teḍiyomale tuḻayāṁ
ĕnnuṁ ninnĕ pūjiykkāṁ....