Ennum mannil kuruksetra yuddham

എന്നും മണ്ണിൽ കുരുക്ഷേത്ര യുദ്ധം
Work
Year
Language

എന്നും മണ്ണിൽ കുരുക്ഷേത്രയുദ്ധം ഉള്ളിൽ
അടുത്തവർ തമ്മിൽ തമ്മിൽ ശരം എയ്യവെ
നടുങ്ങുന്നു നോവും മനഃസ്സാക്ഷികൾ
നനയുന്നു നേരിൻ മിഴിത്താരകൾ......
(എന്നും മണ്ണിൽ.....)

ഇരുമ്പഴിക്കുള്ളിൽ വിമൂകമായ്‌ തേങ്ങി
ഹൃദയങ്ങൾ കേഴും നേരം ഭൂമിയിൽ
എങ്ങും പൂക്കും കണ്ണീർപ്പൂക്കൾ
സത്യം മുറിവേറ്റ കിളിയാകും വേളയിൽ....
(എന്നും മണ്ണിൽ.....)

ഒ..ഒ...ഒ..
നിണം തൊടും മണ്ണിൽ നിരായുധർ നിൽപ്പൂ
മനസിന്റെ തൂക്കം നോക്കും നീതിയും
ധർമ്മം തോറ്റു പുണ്യം മാഞ്ഞു
മുന്നിൽ വിധി വന്നു വിളയാടും വേളയിൽ...
(എന്നും മണ്ണിൽ....)

ĕnnuṁ maṇṇil kurukṣetrayuddhaṁ uḽḽil
aḍuttavar tammil tammil śaraṁ ĕyyavĕ
naḍuṅṅunnu novuṁ manaḥssākṣigaḽ
nanayunnu nerin miḻittāragaḽ......
(ĕnnuṁ maṇṇil.....)

irumbaḻikkuḽḽil vimūgamāy‌ teṅṅi
hṛdayaṅṅaḽ keḻuṁ neraṁ bhūmiyil
ĕṅṅuṁ pūkkuṁ kaṇṇīrppūkkaḽ
satyaṁ muṟiveṭra kiḽiyāguṁ veḽayil....
(ĕnnuṁ maṇṇil.....)

ŏ..ŏ...ŏ..
niṇaṁ tŏḍuṁ maṇṇil nirāyudhar nilppū
manasinṟĕ tūkkaṁ nokkuṁ nīdiyuṁ
dharmmaṁ toṭru puṇyaṁ māññu
munnil vidhi vannu viḽayāḍuṁ veḽayil...
(ĕnnuṁ maṇṇil....)