Ennum manassinre tamburu

എന്നും മനസ്സിന്റെ തംബുരു
Year
Language

എന്നും മനസ്സിന്റെ തംബുരു നീ
മീട്ടുന്നു ഞാന്‍ അതിലെന്നനുരാഗം

(എന്നും...)

കൈതൊട്ടുപോയാല്‍ താനേ മുഴങ്ങും
നിന്‍ നാദസംഗീതം...
ഒരു നാളെന്‍ വിപഞ്ചികയില്‍
സ്വരമായ് പകരാന്‍ കഴിഞ്ഞെങ്കില്‍

(എന്നും...)

താളം മുറുകും തന്തിയിലെല്ലാം
താമര വിരിയും നിമിഷങ്ങള്‍
യമുനാതീരേ രതിസുഖസാരേ
പാടി മയങ്ങും സമയങ്ങള്‍
ഹൃദയം പ്രമദവനം
പോരൂ മഞ്ഞില്‍ മലരായ് നീ

(എന്നും...)

ĕnnuṁ manassinṟĕ taṁburu nī
mīṭṭunnu ñān adilĕnnanurāgaṁ

(ĕnnuṁ...)

kaidŏṭṭuboyāl tāne muḻaṅṅuṁ
nin nādasaṁgīdaṁ...
ŏru nāḽĕn vibañjigayil
svaramāy pagarān kaḻiññĕṅgil

(ĕnnuṁ...)

tāḽaṁ muṟuguṁ tandiyilĕllāṁ
tāmara viriyuṁ nimiṣaṅṅaḽ
yamunādīre radisukhasāre
pāḍi mayaṅṅuṁ samayaṅṅaḽ
hṛdayaṁ pramadavanaṁ
porū maññil malarāy nī

(ĕnnuṁ...)