Ennu poy nee

എങ്ങു പോയ്‌ നീ
Year
Language

എങ്ങുപോയ് നീ എങ്ങുപോയ് നീ
എന്നേയും വേര്‍പിരിഞ്ഞെങ്ങു പോയ് നീ
ഒരു തോണിയില്‍ നമ്മള്‍ ഒന്നായി തിരിച്ചവര്‍
മറുതീരമണയുമ്പോളെങ്ങു പോയ് നീ

ഇടിമിന്നലായ്തമ്മിലൊത്തു ചേര്‍ന്നു
എന്നും മഴയായ് സ്വയം പെയ്തലിഞ്ഞു നമ്മള്‍
കരളില്‍ തുടിക്കുമെന്‍ ആയിരം ചോദ്യങ്ങള്‍
കേള്‍ക്കാതെ പറയാതെ എങ്ങുപോയ് നീ
// എങ്ങുപോയ് നീ......//

കാലമാം അഗ്നിയില്‍ തളരാതെ ധീരമായ്
നമ്മളീമണ്ണില്‍ വളര്‍ന്നതല്ലേ
എന്നേത്തനിച്ചാക്കി നീയെന്തിനേകനായ്
അഗ്നിയിലേക്കു നടന്നു പോയി
// എങ്ങുപോയ് നീ......//

ĕṅṅuboy nī ĕṅṅuboy nī
ĕnneyuṁ verbiriññĕṅṅu poy nī
ŏru toṇiyil nammaḽ ŏnnāyi tiriccavar
maṟudīramaṇayumboḽĕṅṅu poy nī

iḍiminnalāydammilŏttu sernnu
ĕnnuṁ maḻayāy svayaṁ pĕydaliññu nammaḽ
karaḽil tuḍikkumĕn āyiraṁ sodyaṅṅaḽ
keḽkkādĕ paṟayādĕ ĕṅṅuboy nī
// ĕṅṅuboy nī......//

kālamāṁ agniyil taḽarādĕ dhīramāy
nammaḽīmaṇṇil vaḽarnnadalle
ĕnnettaniccākki nīyĕndineganāy
agniyilekku naḍannu poyi
// ĕṅṅuboy nī......//