Ennu ninne kandu nyaaan

എന്നു നിന്നെ കണ്ടു ഞാൻ
Year
Language

ആ..ആ..ആ..

എന്നു നിന്നെ കണ്ടു ഞാനന്നെൻ ഹൃദയം പാടി (2)
സ്വര്‍ണ്ണ വര്‍ണ്ണ പക്ഷിയെപ്പോല്‍ എന്‍ ഹൃദയം പാടി
നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നു
നിന്നെ ഞാന്‍ ഓമനേ സ്നേഹിക്കുന്നു
ആ...ആ...
എന്നു നിന്നെ കണ്ടു ഞാനന്നെന്‍ ഹൃദയം പാടി

കായ്മണികള്‍ കാറ്റിലാടും ഈ ഒലീവിന്‍ തോപ്പില്‍
കാതരേ.. കാതരേ നീ വന്നു നില്‍പൂ
കാവ്യഭംഗി പോലെ
എന്‍ മനസ്സില്‍ നിന്‍ മനസ്സില്‍ സ്പന്ദിതമാം മന്ത്രം
എന്റെ ഗിറ്റാര്‍ തന്ത്രികളില്‍ ഇന്നു ഞാന്‍ പകര്‍ന്നു
നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നൂ
നിന്നെ ഞാന്‍ ഓമനേ...

ചന്ദനം കടഞ്ഞെടുത്ത പാദുകങ്ങള്‍ ചാര്‍ത്തീ
ചഞ്ചലിത പാദയായ്‌ ഓമനേ വരുമ്പോള്‍
ഈ മരങ്ങള്‍ പൂ ചൊരിയാന്‍ കാത്തു നില്‍ക്കും പോലെ
ഈ ഹരിതഛായകള്‍ പാട്ടു പാടും പോലെ
നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നൂ
നിന്നെ ഞാന്‍ ഓമനേ...സ്നേഹിക്കുന്നൂ

ā..ā..ā..

ĕnnu ninnĕ kaṇḍu ñānannĕn hṛdayaṁ pāḍi (2)
svarṇṇa varṇṇa pakṣiyĕppol ĕn hṛdayaṁ pāḍi
ninnĕ ñān omale snehikkunnu
ninnĕ ñān omane snehikkunnu
ā...ā...
ĕnnu ninnĕ kaṇḍu ñānannĕn hṛdayaṁ pāḍi

kāymaṇigaḽ kāṭrilāḍuṁ ī ŏlīvin doppil
kādare.. kādare nī vannu nilbū
kāvyabhaṁgi polĕ
ĕn manassil nin manassil spandidamāṁ mandraṁ
ĕnṟĕ giṭrār tandrigaḽil innu ñān pagarnnu
ninnĕ ñān omale snehikkunnū
ninnĕ ñān omane...

sandanaṁ kaḍaññĕḍutta pādugaṅṅaḽ sārttī
sañjalida pādayāy‌ omane varumboḽ
ī maraṅṅaḽ pū sŏriyān kāttu nilkkuṁ polĕ
ī haridachāyagaḽ pāṭṭu pāḍuṁ polĕ
ninnĕ ñān omale snehikkunnū
ninnĕ ñān omane...snehikkunnū