Ennomalkkanmanikkunyanyae

എന്നോമല്‍ക്കണ്മണിക്കുഞ്ഞേ
Year
Language

എന്നോമല്‍ കണ്മണിക്കുഞ്ഞേ എന്റെ ജന്മസാഫല്യമേ (2)
എത്ര ജന്മങ്ങളില്‍ ഏതോ വീഥിയില്‍
എന്നോ നിന്നെ ഞാന്‍ കണ്ടിരുന്നു
ഏകാന്ത സ്വപ്നത്തില്‍ ഏതോ നിമിഷത്തില്‍
എന്നരികില്‍ നീ വന്നിരുന്നു
എന്നോമല്‍ കണ്മണിക്കുഞ്ഞേ എന്റെ ജന്മസാഫല്യമേ (2)

കൊഞ്ചും മൊഴികളാല്‍ പുഞ്ചിരിപ്പൂക്കളാല്‍
ജീവനില്‍ പൂക്കളം തീര്‍ത്തു
(കൊഞ്ചും )
അമ്മതന്‍ സൗഭാഗ്യ താരമല്ലേ നീ
അച്ഛന്റെ പൊന്നു മോനല്ലേ - അല്ലേ

എന്നോമല്‍ കണ്മണിക്കുഞ്ഞേ എന്റെ ജന്മസാഫല്യമേ

ചിറകു കരിഞ്ഞോരെന്‍ ചിരകാല സ്വപ്നത്തെ
ചിലങ്കകള്‍ ചാര്‍ത്തിച്ച ചിരിക്കുടുക്കേ
(ചിറകു )
ജീവന്റെ ജീവന്‍ കൂടണയാന്‍ വന്ന
ചിത്തിരപ്പൈങ്കിളിയല്ലേ - അല്ലേ

(എന്നോമല്‍ )

ĕnnomal kaṇmaṇikkuññe ĕnṟĕ janmasāphalyame (2)
ĕtra janmaṅṅaḽil edo vīthiyil
ĕnno ninnĕ ñān kaṇḍirunnu
egānda svapnattil edo nimiṣattil
ĕnnarigil nī vannirunnu
ĕnnomal kaṇmaṇikkuññe ĕnṟĕ janmasāphalyame (2)

kŏñjuṁ mŏḻigaḽāl puñjirippūkkaḽāl
jīvanil pūkkaḽaṁ tīrttu
(kŏñjuṁ )
ammadan saubhāgya tāramalle nī
acchanṟĕ pŏnnu monalle - alle

ĕnnomal kaṇmaṇikkuññe ĕnṟĕ janmasāphalyame

siṟagu kariññorĕn siragāla svapnattĕ
silaṅgagaḽ sārtticca sirikkuḍukke
(siṟagu )
jīvanṟĕ jīvan kūḍaṇayān vanna
sittirappaiṅgiḽiyalle - alle

(ĕnnomal )