എന്നോമല്‍ കണ്മണിക്കുഞ്ഞേ എന്റെ ജന്മസാഫല്യമേ
എത്ര ജന്മങ്ങളില്‍ ഏതോ വീഥിയില്‍
എന്നോ നിന്നെ ഞാന്‍ കണ്ടിരുന്നു
ഏകാന്ത സ്വപ്നത്തില്‍ ഏതോ നിമിഷത്തില്‍
എന്നരികില്‍ നീ വന്നിരുന്നു
എന്നോമല്‍ കണ്മണിക്കുഞ്ഞേ എന്റെ ജന്മസാഫല്യമേ
കൊഞ്ചും മൊഴികളാല്‍ പുഞ്ചിരിപ്പൂക്കളാല്‍
ജീവനില്‍ പൂക്കളം തീര്‍ത്തു.....
കൊഞ്ചും മൊഴികളാല്‍ പുഞ്ചിരിപ്പൂക്കളാല്‍
ജീവനില്‍ പൂക്കളം തീര്‍ത്തു.....
അമ്മതന്‍ സൗഭാഗ്യതാരമല്ലേ നീ
അച്ഛന്റെ പൊന്നുമോനല്ലേ.....അല്ലേ....
എന്നോമല്‍ കണ്മണിക്കുഞ്ഞേ എന്റെ ജന്മസാഫല്യമേ
ചിറകുകരിഞ്ഞൊരെന്‍ ചിരകാല സ്വപ്നത്തെ
ചിലങ്കകള്‍ ചാര്‍ത്തിച്ച ചിരിക്കുടുക്കേ...
ചിറകുകരിഞ്ഞൊരെന്‍ ചിരകാല സ്വപ്നത്തെ
ചിലങ്കകള്‍ ചാര്‍ത്തിച്ച ചിരിക്കുടുക്കേ
ജീവന്റെ ജീവനില്‍ കൂടണയാന്‍ വന്ന
ചിത്തിരപ്പൈങ്കിളിയല്ലേ....അല്ലേ...
(എന്നോമല്‍ )