എന്നോമലാളേ ചുണ്ടിൽ ശൃംഗാരത്തേനുണ്ടോ
ഇടനെഞ്ചിൽ കുളിരുമായ് നീ വരിക പെൺകിളീ
സുഖമൊഴുകും പുഴയിൽ നീന്താൻ വരിക രാക്കിളീ ഓ..ഓ..
എന്നോമലാളേ ഹ ഹ ചുണ്ടിൽ ശൃംഗാരത്തേനുണ്ടോ
ഇടനെഞ്ചിൽ കുളിരുമായ് നീ വരിക പെൺ കിളീ
ഉം.. ഉം... സുഖമൊഴുകും പുഴയിൽ നീന്താൻ വരിക രാക്കിളീ
കരളിലുറയും സുഗന്ധം പോൽ കനവുകളിലൂടെ നീ
പ്രിയങ്കരിയായ് മനം കവരൂ നിലാപ്പെണ്ണേ (2)
ഹൃദയത്തിലെരിയും തിരിനാളം പ്രണയാഗ്നിയാകുമ്പോൾ
സുന്ദരിപ്പൂവേ നിൻ കൺകളിൽ കണ്ടു മോഹത്തിൻ മത്താപ്പുകൾ
എന്നോമലാളേ ചുണ്ടിൽ ശൃംഗാരത്തേനുണ്ട്...
മിഴിയിലഴകിൻ വസന്തം നിൻ മൊഴിയിലോ തിരുമധുരം
മനോഹരിയായ് മദാലസയായ് വരൂ സഖീ നീ (2)
രാക്കിളികളുണരും യാമങ്ങൾ രതിരാഗമുയരുമ്പോൾ
അപ്സരകന്യകേ നീയെൻ മനസ്സിൻ പ്രേമാർദ്ര ഭാവങ്ങളായ് ..
എന്നോമലാളേ എന്റെ ചുണ്ടിൽ ശൃംഗാരത്തേനുണ്ട്
ഇടനെഞ്ചിൽ കുളിരുമായ് നീ വരിക പെൺകിളീ
സുഖമൊഴുകും പുഴയിൽ നീന്താൻ വരിക രാക്കിളീ
എന്നോമലാളേ ഓ.. ചുണ്ടിൽ ശൃംഗാരത്തേനുണ്ട്