Ennodendinee pinakkam

എന്നോടെന്തിനീ പിണക്കം
Work
Year
Language

എന്നോടെന്തിനീപ്പിണക്കം,ഇന്നു-
-മെന്തിനാണെന്നോട് പരിഭവം
ഒരുപാട് നാളായ് കാത്തിരുന്നു നീ
-യൊരുനോക്ക് കാണാൻ വന്നില്ലാ
ചന്ദനത്തെന്നലും പൂനിലാവും എന്റെ
കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ
(എന്നോടെന്തിനീ)

മൈക്കണ്ണെഴുതിയൊരുങ്ങീ ഇന്നും
വാൽക്കണ്ണാടിനോക്കീ
കസ്തൂരിമഞ്ഞൾക്കുറിവരച്ചു കണ്ണിൽ
കാർത്തികദീപം കൊളുത്തീ
പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ
നീമാത്രമാടാൻ വന്നില്ല്ലാ‍
(എന്നോടെന്തിനീ)

കാൽ‌പ്പെരുമാറ്റം കേട്ടാൽ
ഞാൻ പടിപ്പുരയോളം ചെല്ലും
കാൽത്തളകിലുങ്ങാതെ നടക്കും ആ
വിളിയൊന്ന് കേൾക്കാൻ കൊതിക്കും
കടവത്ത് തോണി കണ്ടില്ല എന്തേ
എന്നെ നീ തേടിവന്നില്ലാ
(എന്നോടെന്തിനീ)

ĕnnoḍĕndinīppiṇakkaṁ,innu-
-mĕndināṇĕnnoṭ paribhavaṁ
ŏrubāṭ nāḽāy kāttirunnu nī
-yŏrunokk kāṇān vannillā
sandanattĕnnaluṁ pūnilāvuṁ ĕnṟĕ
karaḽinṟĕ nŏmbaraṁ sŏlliyille
(ĕnnoḍĕndinī)

maikkaṇṇĕḻudiyŏruṅṅī innuṁ
vālkkaṇṇāḍinokkī
kastūrimaññaḽkkuṟivaraccu kaṇṇil
kārttigadībaṁ kŏḽuttī
pŏnkināvin ūññālil ĕnde
nīmātramāḍān vannilllā
(ĕnnoḍĕndinī)

kāl‌ppĕrumāṭraṁ keṭṭāl
ñān paḍippurayoḽaṁ sĕlluṁ
kālttaḽagiluṅṅādĕ naḍakkuṁ ā
viḽiyŏnn keḽkkān kŏdikkuṁ
kaḍavatt toṇi kaṇḍilla ĕnde
ĕnnĕ nī teḍivannillā
(ĕnnoḍĕndinī)