എങ്ങോ നിന്നൊരു പൈങ്കിളി വന്നേ
റംസാൻമാസ നിലാവു വളർന്നേ (2)
താമരക്കണ്ണിണ സുറുമയിൽ തെളിയുന്നു
താമരക്കൈകളിൽ മൈലാഞ്ചി
(എങ്ങോ നിന്നൊരു..)
ഇബിലീസു കേറിയ മനസ്സുകളിവിടെ
ഇരകളെ വെട്ടി വിഴുങ്ങുമ്പോൾ
പെരുന്നാൾ പിറയായ് പുഞ്ചിരി തൂകി
വിരുന്നിനു വന്നല്ലോ ചെറുഹൂറി
കരിവള തരിവള പൊന്നേലസും
കളകളമുതിരും ചക്കരവാക്കും (2)
ചന്തം ചേരും ചന്ദനമണവും
എങ്ങോ നിന്നൂറി വരുന്നേ
(എങ്ങോ നിന്നൊരു..)
ഹലാക്കു വീണൊരു ദുനിയാവിന്റെ
ഹരമാണയ്യോ മുൻപിൽ ആ..ആ (2)
പൂത്തിരി കത്തും ഖൽബിനുള്ളറ
കാണാൻ കണ്ണുകൾ തെളിയേണം
പത്തിരി നെയ്ച്ചോറലുവാത്തുണ്ടം
അത്തർ കുതിരും പാട്ടിൻ മൊഴിയും (2)
ചന്തം ചേരും ചന്ദനമണവും
നിന്നിൽ നിന്നിളകി വരുന്നേ
(എങ്ങോ നിന്നൊരു..)