എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ...
(എന്നിട്ടും...)
അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തു വന്നു...
ആ... ആ... ആ... (അറിയാതെ.. )
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു...
(എന്നിട്ടും...)
നിന്‍ സ്വേദമകറ്റാനെന്‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും (നിന്‍ സ്വേദമകറ്റാനെന്‍.. )
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു...
(എന്നിട്ടും...)