Ennini darsanam

എന്നിനി ദർശനം
Work
Year
Language

എന്നിനി ദര്‍ശനം എങ്ങനെ ദര്‍ശനം
ഏതൊരു കോവില്‍ തിരുനടയില്‍
ഏടലര്‍ മാനിനി മാനിക്കും
തിരു മേനിയടിയന്നരുളീടും?

വാകച്ചാര്‍ത്തിനു തിരുതുയിലുണരൂ
വരഗുരുവായൂര്‍ മുകില്‍ വര്‍ണ്ണാ
തിരുവാര്‍പ്പിങ്കല്‍ ഉഷയ്ക്കെഴുന്നള്ളി
തിരുവമൃതുണ്ണും മണിവര്‍ണ്ണാ

തിരുവമ്പലപ്പുഴയില്‍ കൊതിയോടും
ഒരുപാല്‍പ്പായസം ഉണ്ണും കണ്ണാ
തിരുതൊടുപുഴയില്‍ തൃച്ചാര്‍ത്തഴകില്‍
തിരുവുടല്‍ വടിവില്‍ അമരും കണ്ണാ

ĕnnini darśanaṁ ĕṅṅanĕ darśanaṁ
edŏru kovil tirunaḍayil
eḍalar mānini mānikkuṁ
tiru meniyaḍiyannaruḽīḍuṁ?

vāgaccārttinu tiruduyiluṇarū
varaguruvāyūr mugil varṇṇā
tiruvārppiṅgal uṣaykkĕḻunnaḽḽi
tiruvamṛtuṇṇuṁ maṇivarṇṇā

tiruvambalappuḻayil kŏdiyoḍuṁ
ŏrubālppāyasaṁ uṇṇuṁ kaṇṇā
tirudŏḍubuḻayil tṛccārttaḻagil
tiruvuḍal vaḍivil amaruṁ kaṇṇā