Ennine ennine nyaaan

എങ്ങിനെ എങ്ങിനെ ഞാൻ
Year
Language

എങ്ങിനെ എങ്ങിനെ ഞാൻ തുടങ്ങും
എന്റെ പ്രിയനുള്ള പ്രേമകഥ
എങ്ങിനെ എങ്ങിനെ ഞാൻ ഒതുക്കും
എന്നിൽ തുളുമ്പുന്നൊരീ രഹസ്യം
പാടുന്നു പാടുന്നു നിൻ മുന്നിൽ നിന്നു ഞാൻ
ആത്മാവിൽ ആഴങ്ങൾ സൂക്ഷിച്ച ഗാനം
മോഹങ്ങൾ വാചാലമാക്കുകയായീ
അനുരാഗസായൂജ്യം നീയിന്നു തവം നേരം നേരം

എൻ മനസ്സിൽ ആയിരം ഗിത്താറിൻ
കമ്പികളൊന്നായ് തുടിച്ചു നില്പൂ
എങ്ങനെയെങ്ങനെ ഞാൻ തുടരും
എന്റെ പ്രിയനുള്ള പ്രേമഗാനം

ഒന്നല്ല നൂറല്ല നാളുകൾ കാത്തു ഞാൻ
നിൻ പാദ നിസ്വനം ചാരത്തു കേൾക്കാൻ
മോഹങ്ങൾ സ്വരമാല ചാർത്തുകയായീ
എൻ രാഗതന്തുവിൽ നിൻ മിഴി തൊടും നേരം നേരം

എൻ താരുണ്യവും എൻ ലാവണ്യവും
എല്ലാം നിനക്കായ് ഞാൻ കാത്തു നില്പൂ
എങ്ങനെയെങ്ങനെ ഞാൻ തുടരും
എന്റെ പ്രിയനുള്ള പ്രേമഗാനം

ĕṅṅinĕ ĕṅṅinĕ ñān tuḍaṅṅuṁ
ĕnṟĕ priyanuḽḽa premagatha
ĕṅṅinĕ ĕṅṅinĕ ñān ŏdukkuṁ
ĕnnil tuḽumbunnŏrī rahasyaṁ
pāḍunnu pāḍunnu nin munnil ninnu ñān
ātmāvil āḻaṅṅaḽ sūkṣicca gānaṁ
mohaṅṅaḽ vāsālamākkugayāyī
anurāgasāyūjyaṁ nīyinnu tavaṁ neraṁ neraṁ

ĕn manassil āyiraṁ gittāṟin
kambigaḽŏnnāy tuḍiccu nilbū
ĕṅṅanĕyĕṅṅanĕ ñān duḍaruṁ
ĕnṟĕ priyanuḽḽa premagānaṁ

ŏnnalla nūṟalla nāḽugaḽ kāttu ñān
nin pāda nisvanaṁ sārattu keḽkkān
mohaṅṅaḽ svaramāla sārttugayāyī
ĕn rāgadanduvil nin miḻi tŏḍuṁ neraṁ neraṁ

ĕn dāruṇyavuṁ ĕn lāvaṇyavuṁ
ĕllāṁ ninakkāy ñān kāttu nilbū
ĕṅṅanĕyĕṅṅanĕ ñān duḍaruṁ
ĕnṟĕ priyanuḽḽa premagānaṁ