എന്നേ ഞാനേ മറന്നു നീയേ ഞാനെന്നറിഞ്ഞു പിന്നേ
എന്തേ കള്ളപ്പിണക്കം ഒരു മയക്കം കണ്ണില്‍ ചൊല്ലൂ
കടലിലൊരു പകല്‍ മുങ്ങി കരയെ രാത്രി കടം വാങ്ങി
നിറങ്ങള്‍ പൂക്കുന്നു സ്വരങ്ങള്‍ പാറുന്നു ഓഹൊഹൊഹൊ..
ഇനി തേടാം താളങ്ങളേ....
നീ പണ്ടുകേട്ട വേദാന്തങ്ങള്‍ മറക്കൂ
ഈ സുഖം തരും ലയം പുല്‍കുവാനുണരൂ
ചിരിയുടെ വഴി ലഹരിതന്‍ വഴി കളയുക നിന്‍ നാണം
ഉടലിലൊരു വിരല്‍ തൊട്ടു അരികിലൊരു സ്വരം കേട്ടു
നിറഞ്ഞു തൂവുന്നു വരണ്ട തോട്ടങ്ങള്‍ ഓഹൊഹൊഹൊഹൊ..
ഇനി തേടാം ഇരുള്‍ത്തോഴിയേ........
എന്നെ ഞാനേ.......
നീ പഴമതീര്‍ത്ത കൂടാരം വിട്ടിറങ്ങൂ
ഈ മദം തരും വരം നേടുവാനലയൂ
പടരുകയിനി അലിയുകയിനി തിരയായെന്നില്‍ നീ
പോയദിനം പോകട്ടെ നാളെമുന്നില്‍ മറഞ്ഞോട്ടെ
ഉറഞ്ഞുതുള്ളുന്ന വസന്തമേലാവില്‍ ഓഹൊഹൊഹൊഹൊ...
ഇന്നല്ലോ പ്രിയദര്‍ശിനി....
എന്നെ ഞാനേ........