Enne ariyum prakrti

എന്നെ അറിയും പ്രകൃതി
Year
Language

എന്നെയറിയും പ്രകൃതി
എന്നില്‍ നിറയും സുഗന്ധി
എന്‍ മൌനദുഃഖങ്ങള്‍ ഏറ്റെടുക്കൂ
എന്നെ നിന്മടിയില്‍ ഉറക്കു ഉറക്കു ഉറക്കൂ

ഉദയം നല്‍കും രത്നകിരീടം
അണിയും അഴകിന്‍ താഴ്വരയില്‍
ഒരുസ്വര്‍ണത്തുമ്പിതന്‍ പിറകേ പോകാന്‍
എനിക്കെന്റെ ബാല്യം തിരിച്ചുതരൂ
അന്നുഞാന്‍ ചൂടിയ രോമാഞ്ചങ്ങള്‍
ഇന്നുനീ വീണ്ടും എനിക്കുതരൂ
എനിക്കുതരൂ.........

പൊലിയും പകലിന്‍ തളരും കൈകള്‍
പുണരും അനന്ത ശോണിമയില്‍
ഒരുസ്വര്‍ണ്ണത്തംബുരു മീട്ടിപ്പാടാന്‍
എനിക്കെന്റെ സ്വപ്നം തിരിച്ചുതരു
പണ്ടുഞാന്‍ പാടിയ സ്വരരാഗങ്ങള്‍
ഇന്നുനീ വീണ്ടും പറഞ്ഞുതരൂ

ĕnnĕyaṟiyuṁ prakṛti
ĕnnil niṟayuṁ sugandhi
ĕn maൌnaduḥkhaṅṅaḽ eṭrĕḍukkū
ĕnnĕ ninmaḍiyil uṟakku uṟakku uṟakkū

udayaṁ nalguṁ ratnagirīḍaṁ
aṇiyuṁ aḻagin dāḻvarayil
ŏrusvarṇattumbidan piṟage pogān
ĕnikkĕnṟĕ bālyaṁ tiriccudarū
annuñān sūḍiya romāñjaṅṅaḽ
innunī vīṇḍuṁ ĕnikkudarū
ĕnikkudarū.........

pŏliyuṁ pagalin daḽaruṁ kaigaḽ
puṇaruṁ ananda śoṇimayil
ŏrusvarṇṇattaṁburu mīṭṭippāḍān
ĕnikkĕnṟĕ svapnaṁ tiriccudaru
paṇḍuñān pāḍiya svararāgaṅṅaḽ
innunī vīṇḍuṁ paṟaññudarū