Ennaanen

എങ്ങാണെന്‍
Work
Year
Language

എങ്ങാണെൻ അമ്മേ നിൻ വാത്സല്യപ്പാൽക്കടൽ
എങ്ങാണോ നിന്നോമൽ കാരുണ്യത്തേൻകുടം
വേർപാടിൻ നോവുമായ് തേങ്ങുന്നോ മാനസം
ഇന്നോളം തോർന്നില്ല കണ്ണീരിൻ പേമഴ
ഇന്നോളം കേട്ടില്ല താരാട്ടിൻ ശീലുകൾ
(എങ്ങാണെൻ അമ്മേ...)

ഈ രാവിൻ മാറിലെന്നെ ആരോമൽ കൈകളാൽ
താലോലിച്ചോമനിക്കാൻ ഓടി വന്ന തെന്നലേ (2)
ഇടറുമെന്റെ നെഞ്ചിലെ മൊഴികളൊന്നു കേൾക്കണേ
തീ പിടിച്ച കൂട്ടിലാണു ഞാൻ
(എങ്ങാണെൻ അമ്മേ...)

പഞ്ചാഗ്നി ജ്വാലയാളും മൗനത്തിൻ വീഥിയിൽ
സ്നേഹത്തിൻ സാന്ത്വനങ്ങൾ തേടി വന്നതാണു ഞാൻ (2)
ശ്രുതി മറന്ന പാട്ടുമായ് യാത്രയോതിടുന്നു ഞാൻ
ജന്മരാത്രി മാഞ്ഞു പോകയായ്
(എങ്ങാണെൻ അമ്മേ...)

ĕṅṅāṇĕn amme nin vātsalyappālkkaḍal
ĕṅṅāṇo ninnomal kāruṇyattenkuḍaṁ
verbāḍin novumāy teṅṅunno mānasaṁ
innoḽaṁ tornnilla kaṇṇīrin pemaḻa
innoḽaṁ keṭṭilla tārāṭṭin śīlugaḽ
(ĕṅṅāṇĕn amme...)

ī rāvin māṟilĕnnĕ āromal kaigaḽāl
tāloliccomanikkān oḍi vanna tĕnnale (2)
iḍaṟumĕnṟĕ nĕñjilĕ mŏḻigaḽŏnnu keḽkkaṇe
tī piḍicca kūṭṭilāṇu ñān
(ĕṅṅāṇĕn amme...)

pañjāgni jvālayāḽuṁ maunattin vīthiyil
snehattin sāndvanaṅṅaḽ teḍi vannadāṇu ñān (2)
śrudi maṟanna pāṭṭumāy yātrayodiḍunnu ñān
janmarātri māññu pogayāy
(ĕṅṅāṇĕn amme...)