എന്നാലിനിയൊരു കഥ ചൊല്ലാം
ഒരു പുണ്യാത്മാവിൻ കഥ ചൊല്ലാം
വിശുദ്ധനാമൊരു ഗുരുനാഥൻ
വിശിഷ്ടനാമൊരു ഗുരുദേവൻ
അളകാനദിയുടെ കരയിൽ പണ്ടൊരു
ആശ്രമത്തിൽ നിവസിച്ചു
(എന്നാലിനിയിരു....)
ഓം തമസോ മാ ജ്യോതിർ ഗമയ
അസതോ മാ സത്ഗമയ
മൃത്യോർ മാ അമൃതം ഗമയ
ഓം ശാന്തി ശാന്തി ശാന്തി
ഭിക്ഷ വേണം ഭിക്ഷ വേണം
എനിക്കക്ഷയമാം ജ്ഞാന ഭിക്ഷ വേണം (2)
ശിഷ്യനാക്കൂ എന്നെ ശിഷ്യനാക്കൂ
എന്നാശ്രയം എനിക്കീ പുണ്യാശ്രമം
ഇന്നു തൊട്ടു നീയെൻ ശിഷ്യൻ
ഇന്നു തൊട്ടു നീയെൻ പുത്രൻ
ഇന്ന് തൊട്ടിതു നിൻ ജന്മ ഗേഹം
പോരൂ വത്സാ
ഹരിശ്രീ ഗണപതയേ നമഃ