എന്മകനേ നീയുറങ്ങുറങ്ങ് സുഖമായെന്‍
പൊന്മകനേ നീയുറങ്ങുറങ്ങ്
ഒരു താതനായ ഞാനിന്നറിവു താതഹൃദയമഹിമ
എന്‍ താതനോടു ഞാന്‍ ചെയ്തൊരു പാതകത്തിന്‍ കൊടുമ
കേവലമൊരു മോടിയെത്തഴുകീ മകനേ എന്‍
ജീവിതം അഴലാഴിയില്‍ മുഴുകി
എന്‍ താതനോടു പാപിയാം ഞാന്‍ ചെയ്തുപോയ പിഴകള്‍
നിന്‍ താതനാകും എന്നൊടുനീ ഏകിടായ്ക മകനേ
താതനാണൊരു ജീവമീഭുവനേ താതന്റെ
ത്യാഗമാണിഹ ജീവിതം മകനേ
വേദവാക്യമായ്ക്കരുതു താതനോതും വചനം
നീ ഏകിടായ്ക പൊന്മകനേ താതനേതും വ്യസനം
കണ്മണിയെ നീയുറങ്ങുറങ്ങ് സുഖമായെന്‍
പൊന്മണിയെ നീയുറങ്ങുറങ്ങ്