Enikkaay nee janiccu

എനിക്കായ്‌ നീ ജനിച്ചു
Work
Year
Language

എനിക്കായ് നീ ജനിച്ചു
നിനക്കായ് ഞാന്‍ ജനിച്ചു
എനിക്കായ് നീയും നിനക്കായ് ഞാനും
നമുക്കായ് ലോകം ജനിച്ചു

കരയ്ക്കായ് കടല്‍ ജനിച്ചു
കടലിനായ് കര ജനിച്ചു
കരയ്ക്കും കടലിനും മേലെ മേലെ
നമുക്കായ് വാനം ജനിച്ചു

ചെടിക്കായ് കായ് ജനിച്ചു
കായ്ക്കായ് ചെടി ജനിച്ചു
കായും ചെടിയും പൂവും തളിരും
നമുക്കായ് എല്ലാം ജനിച്ചു

ĕnikkāy nī janiccu
ninakkāy ñān janiccu
ĕnikkāy nīyuṁ ninakkāy ñānuṁ
namukkāy logaṁ janiccu

karaykkāy kaḍal janiccu
kaḍalināy kara janiccu
karaykkuṁ kaḍalinuṁ melĕ melĕ
namukkāy vānaṁ janiccu

sĕḍikkāy kāy janiccu
kāykkāy sĕḍi janiccu
kāyuṁ sĕḍiyuṁ pūvuṁ taḽiruṁ
namukkāy ĕllāṁ janiccu