Endu venam

എന്തു വേണം
Year
Language

എന്തു വേണം എനിക്കെന്തു വേണം
ഇന്ദുമുഖീ ഇനി എന്തു വേണം

ചന്ദ്രകാന്ത കല്‍ത്തറയില്‍
ചന്ദന മരത്തിന്റെ പൂന്തണലില്‍
മുന്തിരിപ്പാത്രവും സുന്ദരി നീയും
അന്തികത്തുണ്ടെങ്കിലെന്തു വേണം
(എന്തു വേണം)

എന്‍ മടിയില്‍ നീ തല ചായ്ക്കു
ഇടയിടെ വീണ വായിക്കൂ
അപ്സര ഗാനങ്ങളാലപിക്കൂ നിന്റെ
അത്ഭുത നടന ചുവടു വെയ്ക്കൂ
(എന്തു വേണം)

മധുരാമൃതമൊരു കാവ്യവും
മദിരാക്ഷീ നിന്‍ ചുംബനവും
മതിമതിയേതൊരു കാനനവും
മനസ്സിലെനിക്കൊ‍രു സ്വര്‍ഗ്ഗമാവും (എന്തു വേണം)

ĕndu veṇaṁ ĕnikkĕndu veṇaṁ
indumukhī ini ĕndu veṇaṁ

sandragānda kalttaṟayil
sandana marattinṟĕ pūndaṇalil
mundirippātravuṁ sundari nīyuṁ
andigattuṇḍĕṅgilĕndu veṇaṁ
(ĕndu veṇaṁ)

ĕn maḍiyil nī tala sāykku
iḍayiḍĕ vīṇa vāyikkū
apsara gānaṅṅaḽālabikkū ninṟĕ
atbhuda naḍana suvaḍu vĕykkū
(ĕndu veṇaṁ)

madhurāmṛtamŏru kāvyavuṁ
madirākṣī nin suṁbanavuṁ
madimadiyedŏru kānanavuṁ
manassilĕnikkŏru svarggamāvuṁ (ĕndu veṇaṁ)