Endu nalgaan

എന്തു നൽകാൻ
Year
Language

എന്തുനല്‍കാന്‍ അനുജത്തി നിന്‍
മംഗല്യത്തിന്‍ നാളില്‍
പാവനാമാമാശംസകള്‍ കൊട്ടില്‍ കുരവയിലലിയുന്നു
എന്തുനല്‍കാന്‍ അനുജത്തി നിന്‍
മംഗല്യത്തിന്‍ നാളില്‍

മാലയണിഞ്ഞുനീ നാഥനോടൊപ്പമായ്
കല്യാണമണ്ഡപം ചുറ്റുമ്പോള്‍
പുണ്യം വിളമ്പും മനസ്സുമായീ ഞാന്‍
നിന്നെ നോക്കി നില്‍ക്കുമ്പോള്‍
ഓ....

നാളെയൊരുണ്ണിയെ രാരിരോ പാടി...
(രാരിരോ രാരോ രാരീരോ
രാരീരാരോ രാരാരോ)
നാളെയൊരുണ്ണിയെ രാരിരോ പാടി
ലാളിച്ചു നിര്‍വൃതി കൊള്ളുമ്പോള്‍
ബന്ധം ഉറയ്ക്കും സുദിനമൊന്നില്‍
പൊന്നും പൊട്ടും കൈനീട്ടം
ആ.......

ĕndunalgān anujatti nin
maṁgalyattin nāḽil
pāvanāmāmāśaṁsagaḽ kŏṭṭil kuravayilaliyunnu
ĕndunalgān anujatti nin
maṁgalyattin nāḽil

mālayaṇiññunī nāthanoḍŏppamāy
kalyāṇamaṇḍabaṁ suṭrumboḽ
puṇyaṁ viḽambuṁ manassumāyī ñān
ninnĕ nokki nilkkumboḽ
o....

nāḽĕyŏruṇṇiyĕ rāriro pāḍi...
(rāriro rāro rārīro
rārīrāro rārāro)
nāḽĕyŏruṇṇiyĕ rāriro pāḍi
lāḽiccu nirvṛti kŏḽḽumboḽ
bandhaṁ uṟaykkuṁ sudinamŏnnil
pŏnnuṁ pŏṭṭuṁ kainīṭṭaṁ
ā.......