Endu bhamgi

എന്തു ഭംഗി
Work
Year
Language

എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ

എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
മകരസൂര്യനോമനിക്കും മഞ്ഞുതുള്ളി പോലെ (2)
മുത്തുമാല ചാര്‍ത്തി നില്‍ക്കും മുല്ലവള്ളി പോലെ
എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ

പണ്ടു കൂടെ ഓടി നടന്ന ബാല്യസഖി ഇന്നു നീ
പതിനെട്ടു വസന്ത ശില്‍പികള്‍ തീര്‍ത്ത രാഗപൗര്‍ണ്ണമിയായി
(പണ്ടു കൂടെ ഓടി )
ഒന്നു തൊട്ടാല്‍ ഗാനമൊഴുകും ചിത്രവീണയിന്നു നീ
ചിത്രവീണയിന്നു നീ
(എന്തു ഭംഗി നിന്നെ)

എന്‍റെ സ്വപ്നവൃന്ദാവനിയില്‍ പൊന്‍കടമ്പിന്‍ പൂവു നീ
ഹൃദയവേണുഗാനം കേള്‍ക്കാന്‍ അരികില്‍ വന്ന ഗോപിക നീ
(എന്‍റെ സ്വപ്നവൃന്ദാവനിയില്‍)
സ്നേഹത്തിന്‍ നിലാവിലലിയും ചന്ദ്രകാന്തമാണു നീ
ചന്ദ്രകാന്തമാണു നീ
(എന്തു ഭംഗി നിന്നെ)

ĕndu bhaṁgi ninnĕ kāṇān ĕnṟĕ omalāḽe

ĕndu bhaṁgi ninnĕ kāṇān ĕnṟĕ omalāḽe
magarasūryanomanikkuṁ maññuduḽḽi polĕ (2)
muttumāla sārtti nilkkuṁ mullavaḽḽi polĕ
ĕndu bhaṁgi ninnĕ kāṇān ĕnṟĕ omalāḽe

paṇḍu kūḍĕ oḍi naḍanna bālyasakhi innu nī
padinĕṭṭu vasanda śilbigaḽ tīrtta rāgabaurṇṇamiyāyi
(paṇḍu kūḍĕ oḍi )
ŏnnu tŏṭṭāl gānamŏḻuguṁ sitravīṇayinnu nī
sitravīṇayinnu nī
(ĕndu bhaṁgi ninnĕ)

ĕnṟĕ svapnavṛndāvaniyil pŏnkaḍambin pūvu nī
hṛdayaveṇugānaṁ keḽkkān arigil vanna gobiga nī
(ĕnṟĕ svapnavṛndāvaniyil)
snehattin nilāvilaliyuṁ sandragāndamāṇu nī
sandragāndamāṇu nī
(ĕndu bhaṁgi ninnĕ)