Enditra vaigi nee sandhye

എന്തിത്ര വൈകി നീ സന്ധ്യേ
Work
Year
Language

എന്തിത്ര വൈകി നീ സന്ധ്യേ
മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാവാന്‍..
തൂവലുപേക്ഷിച്ചു പറന്നുപോം എന്റെ ഈ
തൂമണിപ്രാവിനെ താലോലിയ്ക്കാന്‍..

ഒരു മണ്‍വിളക്കായ് ഞാന്‍ എരിഞ്ഞടങ്ങുന്നൊരീ
ഇരുളിന്റെ ഇടനാഴിയില്‍..
വെറുതെയിരുന്നൊന്നു കരയുവാനറിയാതെ
കടലുപോല്‍ നിന്നു ഞാന്‍ തിരയടിക്കേ
നിന്നെ തപസ്സിരിക്കെ എല്ലാം മറന്നിരിക്കേ..

ഒരു വെണ്ണിലാവായ് നീ മറഞ്ഞുപോവുന്നൊരീ
മനസ്സിന്റെ ജാലകത്തില്‍..
ഒരു വിരല്‍മുട്ടുന്ന പ്രാര്‍ത്ഥന കേള്‍ക്കുവാന്‍
നിഴലുപോല്‍ മെല്ലെ ഞാന്‍ കാത്തിരിക്കേ
നിന്നെ കൊതിച്ചിരിക്കേ ജന്മം തുടിച്ചിരിക്കേ..

ĕnditra vaigi nī sandhye
manassinṟĕ sandrodayattinnu sākṣiyāvān..
tūvalubekṣiccu paṟannuboṁ ĕnṟĕ ī
tūmaṇiprāvinĕ tāloliykkān..

ŏru maṇviḽakkāy ñān ĕriññaḍaṅṅunnŏrī
iruḽinṟĕ iḍanāḻiyil..
vĕṟudĕyirunnŏnnu karayuvānaṟiyādĕ
kaḍalubol ninnu ñān dirayaḍikke
ninnĕ tabassirikkĕ ĕllāṁ maṟannirikke..

ŏru vĕṇṇilāvāy nī maṟaññubovunnŏrī
manassinṟĕ jālagattil..
ŏru viralmuṭṭunna prārtthana keḽkkuvān
niḻalubol mĕllĕ ñān kāttirikke
ninnĕ kŏdiccirikke janmaṁ tuḍiccirikke..