Endistamaanu

എന്തിഷ്ടമാണു
Year
Language

എന്തിഷ്ടമാണെനിക്കെന്നോ
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ
മഴപോലെ പുഴപോലെ
വിടരുന്ന പൂപോലെ തുളസീദളംപോലെ
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ

കനിവുള്ളൊരമ്മയെപ്പോലെ
ഓമനക്കുഞ്ഞിനെപ്പോലെ
ഒഴുകും കിളിപ്പാട്ടുപോലെ
കാറ്റിലൊഴുകും കിളിപ്പാട്ടുപോലെ
അരയാലുപോലെ അമ്പലംപോലെ
ആമ്പല്‍പ്പൂങ്കുളംപോലെ
(എന്തിഷ്ടം)

സ്നേഹിക്കുമച്ഛനെപ്പോലെ
ഉരുകുന്ന പെങ്ങളെപ്പോലെ
ഇളം‌മുളംതണ്ടിനെപ്പോലെ
പാടുമിളം‌മുളംതണ്ടിനെപ്പോലെ
പുലര്‍‌വേളപോലെ സന്ധ്യയെപ്പോലെ
പൂനിലാപ്പാലാഴിപോലെ
(എന്തിഷ്ടം)

ĕndiṣṭamāṇĕnikkĕnno
ī grāmamĕndiṣṭamāṇĕnikkĕnno
maḻabolĕ puḻabolĕ
viḍarunna pūbolĕ tuḽasīdaḽaṁpolĕ
ī grāmamĕndiṣṭamāṇĕnikkĕnno

kanivuḽḽŏrammayĕppolĕ
omanakkuññinĕppolĕ
ŏḻuguṁ kiḽippāṭṭubolĕ
kāṭrilŏḻuguṁ kiḽippāṭṭubolĕ
arayālubolĕ ambalaṁpolĕ
āmbalppūṅguḽaṁpolĕ
(ĕndiṣṭaṁ)

snehikkumacchanĕppolĕ
urugunna pĕṅṅaḽĕppolĕ
iḽaṁ‌muḽaṁtaṇḍinĕppolĕ
pāḍumiḽaṁ‌muḽaṁtaṇḍinĕppolĕ
pular‌veḽabolĕ sandhyayĕppolĕ
pūnilāppālāḻibolĕ
(ĕndiṣṭaṁ)