(F) എന്തിനു വേറൊരു സൂര്യോദയം ...
എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃസന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം ...
എന്തിനു വേറൊരു മധു വസന്തം ഇന്നു നീയെന്നരികിലില്ലേ
മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ...
(M) നിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍
(F) നിന്റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം
(M) നീയെന്റെ ആനന്ദ നീലാംബരി, നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ
(F) എന്തിനു വേറൊരു സൂര്യോദയം.....
(M) ശ്യാമഗോപികേ ഈ മിഴിപ്പൂക്കളിന്നെന്തേ ഈറനായ്
(F) തവകാംഗുലി ലാളനങ്ങളില്‍ ആര്‍ദ്രമായ് മാനസം
(M) പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം
(D) പാടൂ സ്വര യമുനേ ..
(M) എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃസന്ധ്യയല്ലേ
(F) എന്തിനു വേറൊരു മധു വസന്തം ഇന്നും നീയെന്നരികിലില്ലേ
മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ...