Endinu penne

എന്തിനു പെണ്ണേ
Year
Language

എന്തിനു പെണ്ണേ തുള്ളാട്ടം കള്ളക്കണ്ണാട്ടം
അന്തിവാനത്തുള്ളൊരമ്പിളിമാമന്‍
താലി പണിതില്ലേ
കുറുമ്പുകാരീ നിനക്കിനിയും
അടക്കമായില്ലേ അടക്കമായില്ലേ
(എന്തിനു)

എന്നെയും നിന്നെയുമൊരേ
പൊന്‍‌നൂലില്‍ കോര്‍ത്തു ദൈവം
പൊട്ടില്ല മുറിയുകിയില്ല
നമ്മള്‍‌തന്‍ ഹൃദയബന്ധം
ദൈവമല്ലേ ചേര്‍ത്തത്
ആര്‍ക്കാകും വേര്‍പിരിക്കാന്‍
തേന്‍‌മൊഴിയേ മീന്‍‌മിഴിയേ
പോരൂ പോരൂ നീ
(എന്തിനു)

ഇന്നലെ രാവില്‍ കണ്ടു
പെണ്ണാളെ ഞാനൊരു സ്വപ്നം
മുത്തല്ല കനകമല്ല തന്നു നീ മദനരസം
വാനമപ്പോള്‍ ചുവന്നതില്ലേ
കൂവിയില്ലേ പൂവന്‍‌കോഴി
എന്തിനോ നിന്‍റെയീ മായാജാലങ്ങള്‍
(എന്തിനു)

ĕndinu pĕṇṇe tuḽḽāṭṭaṁ kaḽḽakkaṇṇāṭṭaṁ
andivānattuḽḽŏrambiḽimāman
tāli paṇidille
kuṟumbugārī ninakkiniyuṁ
aḍakkamāyille aḍakkamāyille
(ĕndinu)

ĕnnĕyuṁ ninnĕyumŏre
pŏn‌nūlil korttu daivaṁ
pŏṭṭilla muṟiyugiyilla
nammaḽ‌tan hṛdayabandhaṁ
daivamalle serttat
ārkkāguṁ verbirikkān
ten‌mŏḻiye mīn‌miḻiye
porū porū nī
(ĕndinu)

innalĕ rāvil kaṇḍu
pĕṇṇāḽĕ ñānŏru svapnaṁ
muttalla kanagamalla tannu nī madanarasaṁ
vānamappoḽ suvannadille
kūviyille pūvan‌koḻi
ĕndino ninṟĕyī māyājālaṅṅaḽ
(ĕndinu)