Endinu kollaam

എന്തിനു കൊള്ളാം
Year
Language

എന്തിനു് കൊള്ളും ഇനിയെന്തിനു് കൊള്ളും
അന്ത്യവിധിയാല്‍ വീണൊരീ ജഢമെന്തിനു് കൊള്ളും
എന്തിനു് കൊള്ളും ഇനിയെന്തിനു് കൊള്ളും (2)

വീഥിയില്‍ വിറങ്ങലിച്ചു് കിടക്കുമീ പിണത്തിനു് (2)
ജാതിയേതു് മതമേതു് കക്ഷിയേതു്
വിണ്ണില്‍ നിന്നും താഴെ വീണ വെള്ളിനക്ഷത്രം
ഇതു് മണ്ണിനോടു് മണ്ണായു് ചേരും മണ്‍കൂമ്പാരം
വെറും മണ്‍കൂമ്പാരം
(എന്തിനു് കൊള്ളും )

നാഴികകള്‍ കഴിയുമ്പോള്‍ നശിച്ചു് നാറും (2)
പിന്നെ നാഗരീകജീവിതത്തിനു് വിനയായു് മാറും
അനുഗമിച്ചോരാരുമില്ല കണ്ണുനീരിന്‍ പുക്കളില്ല
ശവക്കോടി പുതപ്പിയ്ക്കാന്‍ കൊടികളുമില്ല
അന്ത്യവിധികളുമില്ല
(എന്തിനു് കൊള്ളും )

ĕndinu് kŏḽḽuṁ iniyĕndinu് kŏḽḽuṁ
andyavidhiyāl vīṇŏrī jaḍhamĕndinu് kŏḽḽuṁ
ĕndinu് kŏḽḽuṁ iniyĕndinu് kŏḽḽuṁ (2)

vīthiyil viṟaṅṅaliccu് kiḍakkumī piṇattinu് (2)
jādiyedu് madamedu് kakṣiyedu്
viṇṇil ninnuṁ tāḻĕ vīṇa vĕḽḽinakṣatraṁ
idu് maṇṇinoḍu് maṇṇāyu് seruṁ maṇgūmbāraṁ
vĕṟuṁ maṇgūmbāraṁ
(ĕndinu് kŏḽḽuṁ )

nāḻigagaḽ kaḻiyumboḽ naśiccu് nāṟuṁ (2)
pinnĕ nāgarīgajīvidattinu് vinayāyu് māṟuṁ
anugamiccorārumilla kaṇṇunīrin pukkaḽilla
śavakkoḍi pudappiykkān kŏḍigaḽumilla
andyavidhigaḽumilla
(ĕndinu് kŏḽḽuṁ )