Endino poottulanyanyau

എന്തിനോ പൂത്തുലഞ്ഞു
Year
Language

എന്തിനോ പൂത്തുലഞ്ഞു പൊന്നിതള്‍പ്പൂവു്
ശോക ഭാവമോ നിന്റെയുള്ളില്‍ നീര്‍മിഴിപ്പൂവേ
ഏതോ കൂട്ടിലെ കിളികള്‍ പാടുന്നൂ..
മാനസം തേങ്ങിടും നേരം...ശോകാര്‍ദ്രം..
എന്തിനോ പൂത്തുലഞ്ഞു പൊന്നിതള്‍പ്പൂവു്
ശോക ഭാവമോ നിന്റെയുള്ളില്‍ നീര്‍മിഴിപ്പൂവേ

നെഞ്ചിനുള്ളില്‍ പൂത്തൊരു പൊന്‍കിനാവില്‍
തെളിയും വര്‍ണ്ണരേഖകളില്‍ മിഴിനീര്‍ വീണുവോ
സാന്ധ്യരാഗ പൈങ്കിളീ പാടുമോ നീ....
സാന്ദ്രമായ്..ശാന്തമായ്...ഭാവഗീതം....
സാഗര തീരം...ശോക മൂകം...
എന്തിനോ പൂത്തുലഞ്ഞു പൊന്നിതള്‍പ്പൂവു്
ശോകഭാവമോ നിന്റെയുള്ളില്‍ നീര്‍മിഴിപ്പൂവേ

നൊന്തു വിങ്ങും കരളില്‍ കുളിരു പെയ്യാന്‍
കാലം ശാന്തി മന്ത്രങ്ങള്‍ ഇനിയും ചൊല്ലുമോ
സാന്ത്വനത്തിന്‍ ദൂതുമായ്‌ പോരുമോ നീ
ഈ ദശാസന്ധിയില്‍ കൂട്ടിനായി...
ശാരദ സന്ധ്യയും ശോക മൂകം...
(എന്തിനോ പൂത്തുലഞ്ഞു.....)

ĕndino pūttulaññu pŏnnidaḽppūvu്
śoga bhāvamo ninṟĕyuḽḽil nīrmiḻippūve
edo kūṭṭilĕ kiḽigaḽ pāḍunnū..
mānasaṁ teṅṅiḍuṁ neraṁ...śogārdraṁ..
ĕndino pūttulaññu pŏnnidaḽppūvu്
śoga bhāvamo ninṟĕyuḽḽil nīrmiḻippūve

nĕñjinuḽḽil pūttŏru pŏnkināvil
tĕḽiyuṁ varṇṇarekhagaḽil miḻinīr vīṇuvo
sāndhyarāga paiṅgiḽī pāḍumo nī....
sāndramāy..śāndamāy...bhāvagīdaṁ....
sāgara tīraṁ...śoga mūgaṁ...
ĕndino pūttulaññu pŏnnidaḽppūvu്
śogabhāvamo ninṟĕyuḽḽil nīrmiḻippūve

nŏndu viṅṅuṁ karaḽil kuḽiru pĕyyān
kālaṁ śāndi mandraṅṅaḽ iniyuṁ sŏllumo
sāndvanattin dūdumāy‌ porumo nī
ī daśāsandhiyil kūṭṭināyi...
śārada sandhyayuṁ śoga mūgaṁ...
(ĕndino pūttulaññu.....)