Endininn milineer

എന്തിനിന്ന് മിഴിനീര്‍
Work
Year
Language

എന്തിനിന്നു മിഴിനീരു തൂകി അഴകേ...
അഴകേ....
ആ...എന്തിനിന്നു മൊഴി വിങ്ങലായി വെറുതേ...
കണിവേണുനാദമെവിടെ....
കളവാണിയായ കിളിയേ.....
നിറപഞ്ചമങ്ങളോടെ വീണ്ടും
ഉണരുക നീ...അരികേ....
എന്തിനിന്നു മിഴിനീരു തൂകി അഴകേ...
അഴകേ.....അഴകേ.....
അഴകേ.....അഴകേ....അഴകേ...

നൊമ്പരങ്ങളുടെ തോഴിയല്ല നീ...
നെഞ്ചുപൊള്ളുമൊരു വീണയല്ല നീ...
ഉയിരിന്റെ സ്നേഹനിധിയേ....
ഉറയുന്ന മൗനമരുതേ....
ഇണപോയ പക്ഷിയാകാതെ...
ഇനിയും വിഷാദമില്ലാതെ....
വരമഴ ചൊരിയുക നീ....
അഴകേ...അഴകേ.....
എന്തിനിന്നു മിഴിനീരു തൂകി അഴകേ...
അഴകേ.....അഴകേ.....
ആ.....ആ.....ആ.....

ഇമ്പമുള്ള ലയരാഗമാണു നീ...
ഈണമുള്ള സുഖധാരയാണു നീ...
മനസ്സിന്റെ ചില്ല നിറയെ...
മലരിന്റെ ചുണ്ടു വിരിയെ....
ഇനി നിന്റെ നാവു നോവാതെ
ശ്രുതിയോ മുറിഞ്ഞു പോകാതെ
മധുരിമ നുണയുക നീ....
അഴകേ.....അഴകേ.....
എന്തിനിന്നു മിഴിനീരു തൂകി അഴകേ...
അഴകേ.....അഴകേ.....

ĕndininnu miḻinīru tūgi aḻage...
aḻage....
ā...ĕndininnu mŏḻi viṅṅalāyi vĕṟude...
kaṇiveṇunādamĕviḍĕ....
kaḽavāṇiyāya kiḽiye.....
niṟabañjamaṅṅaḽoḍĕ vīṇḍuṁ
uṇaruga nī...arige....
ĕndininnu miḻinīru tūgi aḻage...
aḻage.....aḻage.....
aḻage.....aḻage....aḻage...

nŏmbaraṅṅaḽuḍĕ toḻiyalla nī...
nĕñjubŏḽḽumŏru vīṇayalla nī...
uyirinṟĕ snehanidhiye....
uṟayunna maunamarude....
iṇaboya pakṣiyāgādĕ...
iniyuṁ viṣādamillādĕ....
varamaḻa sŏriyuga nī....
aḻage...aḻage.....
ĕndininnu miḻinīru tūgi aḻage...
aḻage.....aḻage.....
ā.....ā.....ā.....

imbamuḽḽa layarāgamāṇu nī...
īṇamuḽḽa sukhadhārayāṇu nī...
manassinṟĕ silla niṟayĕ...
malarinṟĕ suṇḍu viriyĕ....
ini ninṟĕ nāvu novādĕ
śrudiyo muṟiññu pogādĕ
madhurima nuṇayuga nī....
aḻage.....aḻage.....
ĕndininnu miḻinīru tūgi aḻage...
aḻage.....aḻage.....