Endinenne viliccu veendumee

എന്തിനെന്നെ വിളിച്ചു വീണ്ടുമീ
Year
Language

എന്തിനെന്നെ വിളിച്ചു വീണ്ടുമീ
മന്ത്രകോടിയുടുപ്പിച്ചു
കണ്ണുനീരിനാല്‍ തോരണം ചാര്‍ത്തുമീ
കതിര്‍മണ്ഡപത്തില്‍ നിന്നുരുകാനോ
(എന്തിനെന്നെ)

പഞ്ചേന്ദ്രിയങ്ങള്‍തന്‍ പഞ്ജരം വിട്ടു നിന്‍
പ്രാണനാം പൈങ്കിളി പറക്കുമെന്നോ
എന്റെ ശ്രീകോവിലും എന്‍ പൂജാദീപവും
എന്നുമനാഥമായ്ത്തീരുമെന്നോ
കനവു കണ്ടോ ദേവന്‍ കനവു കണ്ടോ
(എന്തിനെന്നെ)

ഈശ്വരന്‍ വന്നു നിന്‍ കൈപിടിച്ചാലുമെന്‍
ശാശ്വതധനം ഞാന്‍ കൈവിടുമോ
എന്റെയീ ജന്മമാം പൊന്‍‌മുത്തു നല്‍കി ഞാന്‍
എന്‍ ജീവനാഥനെ തിരിച്ചെടുക്കും
കരയരുതേ ദേവന്‍ കരയരുതേ
(എന്തിനെന്നെ)

ĕndinĕnnĕ viḽiccu vīṇḍumī
mandragoḍiyuḍuppiccu
kaṇṇunīrināl toraṇaṁ sārttumī
kadirmaṇḍabattil ninnurugāno
(ĕndinĕnnĕ)

pañjendriyaṅṅaḽtan pañjaraṁ viṭṭu nin
prāṇanāṁ paiṅgiḽi paṟakkumĕnno
ĕnṟĕ śrīgoviluṁ ĕn pūjādībavuṁ
ĕnnumanāthamāyttīrumĕnno
kanavu kaṇḍo devan kanavu kaṇḍo
(ĕndinĕnnĕ)

īśvaran vannu nin kaibiḍiccālumĕn
śāśvadadhanaṁ ñān kaiviḍumo
ĕnṟĕyī janmamāṁ pŏn‌muttu nalgi ñān
ĕn jīvanāthanĕ tiriccĕḍukkuṁ
karayarude devan karayarude
(ĕndinĕnnĕ)