Endinenne viliccu

എന്തിനെന്നെ വിളിച്ചു
Year
Language

എന്തിനെന്നെ വിളിച്ചുനീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ (x3)

ഈ വസന്തഹൃദന്തവേദിയില്‍ ‍
ഞാനുറങ്ങിക്കിടക്കവേ
ഈണമാകെയും ചോര്‍ന്നു പോയൊരെന്‍
വേണുവും വീണുറങ്ങവേ
രാഗവേദന വിങ്ങുമെന്‍ കൊച്ചു
പ്രാണതന്തുപിടയവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...
(എന്തിനെന്നെ....)

ഏഴു മാമലയേഴു സാഗര
സീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ
പാതി നിദ്രയില്‍ പാതിരക്കിളി
പാടിയ പാട്ടിലൂടവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും....

ആര്‍ദ്രമാകും രതിസ്വരം നല്‍കും
ആദ്യരോമാഞ്ചകുദ്‌മളം
ആളിയാളിപ്പടര്‍ന്നു ജീവനില്‍
ആ നവപ്രഭാകന്ദളം
ആ വിളികേട്ടുണര്‍ന്നുപോയി ഞാന്‍
ആകെയെന്നെ മറന്നു ഞാന്‍ ..
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...

ĕndinĕnnĕ viḽiccunī vīṇḍuṁ
ĕnṟĕ svapnasugandhame (x3)

ī vasandahṛdandavediyil
ñānuṟaṅṅikkiḍakkave
īṇamāgĕyuṁ sornnu poyŏrĕn
veṇuvuṁ vīṇuṟaṅṅave
rāgavedana viṅṅumĕn kŏccu
prāṇadandubiḍayave
ĕndinĕnnĕ viḽiccu nī vīṇḍuṁ...
(ĕndinĕnnĕ....)

eḻu māmalayeḻu sāgara
sīmagaḽ kaḍannīvaḻi
ĕṅṅubogaṇamĕnnaṟiyādĕ
vanna tĕnnalilūḍave
pādi nidrayil pādirakkiḽi
pāḍiya pāṭṭilūḍave
ĕndinĕnnĕ viḽiccu nī vīṇḍuṁ....

ārdramāguṁ radisvaraṁ nalguṁ
ādyaromāñjagut‌maḽaṁ
āḽiyāḽippaḍarnnu jīvanil
ā navaprabhāgandaḽaṁ
ā viḽigeṭṭuṇarnnuboyi ñān
āgĕyĕnnĕ maṟannu ñān ..
ĕndinĕnnĕ viḽiccu nī vīṇḍuṁ...