Ende kannanu karuppuniram [M]

എന്തേ കണ്ണനു കറുപ്പുനിറം [M]
Year
Language

എന്തേ കണ്ണനു കറുപ്പു നിറം

എന്തേ കണ്ണനു കറുപ്പു നിറം
എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം

രാധയപ്പോള്‍ മറുപടിയോതി
ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്ന്
പതിനാറായിരം കാമുകിമാരുടെ (2)
അനുരാഗക്കുശുമ്പുകൊണ്ടെന്ന് (2)
(എന്തേ കണ്ണനിത്ര)

ഗുരുവായൂര്‍കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍
വാത്സല്യക്കരി പുരണ്ടെന്ന്
എന്നാലുമെന്നാലും എന്‍റെ നിറത്തിന്
ആയിരം അഴകുണ്ടെന്ന് (2)
(എന്തേ കണ്ണനു)

ĕnde kaṇṇanu kaṟuppu niṟaṁ

ĕnde kaṇṇanu kaṟuppu niṟaṁ
ĕnde kaṇṇanitra kaṟuppu niṟaṁ
kāḽindiyil kuḽiccadinālo
kāḽiyanĕ kŏnnadinālo
śyāmarādhe sŏllu nin suḍusuṁbanameṭradinālo
ĕnde kaṇṇanu kaṟuppu niṟaṁ

rādhayappoḽ maṟubaḍiyodi
govarddhanaṁ paṇḍ tṛkkayyilendumboḽ
karimugil puṇarnnuvĕnn
padināṟāyiraṁ kāmugimāruḍĕ (2)
anurāgakkuśumbugŏṇḍĕnn (2)
(ĕnde kaṇṇanitra)

guruvāyūrgaṇṇan maṟuvākkilodi
kuṟūramma paṇḍĕnnĕ kalattilaḍaccappoḽ
vātsalyakkari puraṇḍĕnn
ĕnnālumĕnnāluṁ ĕnṟĕ niṟattin
āyiraṁ aḻaguṇḍĕnn (2)
(ĕnde kaṇṇanu)