Endarinyanyau maniveena

എന്തറിഞ്ഞു മണിവീണ
Year
Language

എന്തറിഞ്ഞു മണിവീണ പാവം
എന്നാത്മസരസ്സിലെ കണ്ണീരിന്നാഴം
എന്തറിഞ്ഞു മണിവീണ പാവം
എന്നാത്മസരസ്സിലെ കണ്ണീരിന്നാഴം

പൊയ്പ്പോയ സ്വപ്നങ്ങള്‍ ചിറകറ്റു വീഴും
കല്‍പ്പാന്തപ്രളയമാം കണ്ണീരിന്നാഴം
പൊയ്പ്പോയ സ്വപ്നങ്ങള്‍ ചിറകറ്റു വീഴും
കല്‍പ്പാന്തപ്രളയമാം കണ്ണീരിന്നാഴം (എന്തറിഞ്ഞു)

മീട്ടുന്ന വിരലിങ്കല്‍ ചെഞ്ചോര വന്നാല്‍
കേള്‍ക്കുന്നവര്‍ക്കതോ സിന്ദൂരപൂരം
മീട്ടുന്ന വിരലിങ്കല്‍ ചെഞ്ചോര വന്നാല്‍
കേള്‍ക്കുന്നവര്‍ക്കതോ സിന്ദൂരപൂരം
പ്രാണന്റെ കരുണാര്‍ദ്ര ഗദ്ഗദം ഞാനെന്‍
പാട്ടായി മാറ്റുന്ന കഥയാരറിഞ്ഞു (എന്തറിഞ്ഞു)

ĕndaṟiññu maṇivīṇa pāvaṁ
ĕnnātmasarassilĕ kaṇṇīrinnāḻaṁ
ĕndaṟiññu maṇivīṇa pāvaṁ
ĕnnātmasarassilĕ kaṇṇīrinnāḻaṁ

pŏyppoya svapnaṅṅaḽ siṟagaṭru vīḻuṁ
kalppāndapraḽayamāṁ kaṇṇīrinnāḻaṁ
pŏyppoya svapnaṅṅaḽ siṟagaṭru vīḻuṁ
kalppāndapraḽayamāṁ kaṇṇīrinnāḻaṁ (ĕndaṟiññu)

mīṭṭunna viraliṅgal sĕñjora vannāl
keḽkkunnavarkkado sindūrabūraṁ
mīṭṭunna viraliṅgal sĕñjora vannāl
keḽkkunnavarkkado sindūrabūraṁ
prāṇanṟĕ karuṇārdra gadgadaṁ ñānĕn
pāṭṭāyi māṭrunna kathayāraṟiññu (ĕndaṟiññu)