എൻ ശ്വാസമേ എൻ നെഞ്ചിലെ
എൻ ജീവനിൽ ഞാൻ മാത്രമേ
ഈ ജന്മവും വരും ജന്മവും
നിൻ കൂടവേ മൺവീണയായ്
താലോലമായ് താരാട്ടുവാൻ
(എൻ ശ്വാസമേ...)
കവിതയായ് വരികയെൻ പ്രണയരാഗങ്ങളിൽ ഹോയ്
ഓ... ഉണരുകെൻ തരളമാം ഹൃദയ താളങ്ങളിൽ ഹോയ്
എന്റെയീ നെഞ്ചിലെ പൊൻമലർ മഞ്ചലിൽ
നീയുറങ്ങീടുവാൻ ഞാനിനി പാടിടാം
എൻ സ്വപ്നം എൻ സ്വർഗ്ഗം നിൻ മിഴികളിൽ
(എൻ ശ്വാസമേ...)
ഒരു കുടം കുളിർ തരും മകരമാസക്കിളി ഹോയ്
ഓ...നിറനിലാ കുടവുമായ് വരിക നീയമ്പിളി ഹോയ്
കേളിയാടിടുവാൻ ഈ നിളാതീരങ്ങൾ
ഈണമേകീടുവാൻ ഈ മുളംകാടുകൾ
തില്ലാനയാടൂ നീ എൻ സിരകളിൽ
(എൻ ശ്വാസമേ...)