എന്‍ പ്രിയ മുരളിയില്‍ ഒരു സ്വപ്നഗീതമായ്
എന്തിനു വീണ്ടും ഉണരുന്നു നീ (എന്‍ പ്രിയ)
നന്മകള്‍ നേരാന്‍ മാത്രമല്ലാതെയീ
ജന്മത്തിലൊന്നും കഴിയില്ലല്ലോ (എന്‍ പ്രിയ)
കണ്ണാടിമാളിക പണിഞ്ഞതു നമ്മള്‍
കണ്ണുനീര്‍ കടല്‍ക്കരെയായിരുന്നു
കണ്ണാടിമാളിക പണിഞ്ഞതു നമ്മള്‍
കണ്ണുനീര്‍ കടല്‍ക്കരെയായിരുന്നു
ആയിരത്തൊന്നു വസന്തങ്ങളവിടെ
ആടി പാടാന്‍ കൊതിച്ചിരുന്നു (എന്‍ പ്രിയ)
മറന്നാലും മറക്കാത്ത സ്വപ്നങ്ങളെല്ലാം
മനസ്സിന്റെ ചില്ലുടഞ്ഞ ചിത്രങ്ങള്‍
നീയൊരു ദു:ഖസ്മരണയായെന്നില്‍
തേങ്ങിത്തുടിക്കുന്ന ഗദ്ഗദങ്ങള്‍ (എന്‍ പ്രിയ)