En poove

എൻ പൂവേ
Year
Language

എന്‍ പൂവേ പൊന്‍‌പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും
നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ ഓ...
(എന്‍ പൂവേ)

പൂവസന്തം പൊന്നുപൂശും
പുലര്‍ക്കിനാവിന്‍ തൂവലാലെ
അമ്പിളിപ്പൊന്‍‌മഞ്ചമൊന്നില്‍
നിനക്കു മൂടാന്‍ പുതപ്പു നെയ്യാം
നീ പിറന്ന സമയം മുതല്‍
ഞാന്‍ പിരിഞ്ഞ നിമിഷം വരെ
ഉല്ലാസം ആനന്ദം കുഞ്ഞോനേ
(എന്‍ പൂവേ)

നിന്‍ മനസ്സിന്‍ താളിനുള്ളില്‍
മയില്‍ക്കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം
കുളിര്‍നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമ നനയുകില്‍
നിന്റെ കുഞ്ഞുമനമുരുകുകില്‍
ആറ്റാനും മാറ്റാനും ഞാനില്ലേ
(എന്‍ പൂവേ)

ĕn pūve pŏn‌pūve
ārīrāraṁ pūve
kanavuṁ nī ninavuṁ nī
vāyo vāyo vāve
uṇṇikkaṇṇā ĕnnĕnnuṁ
ninnĕkkūḍādillā ñān
kuññāve o...
(ĕn pūve)

pūvasandaṁ pŏnnubūśuṁ
pularkkināvin dūvalālĕ
ambiḽippŏn‌mañjamŏnnil
ninakku mūḍān pudappu nĕyyāṁ
nī piṟanna samayaṁ mudal
ñān piriñña nimiṣaṁ varĕ
ullāsaṁ ānandaṁ kuññone
(ĕn pūve)

nin manassin dāḽinuḽḽil
mayilkkurunnin pīliyāgāṁ
nī vidumbuṁ novilĕllāṁ
kuḽirnilāvāy ñān daloḍāṁ
ninṟĕ pūvalima nanayugil
ninṟĕ kuññumanamurugugil
āṭrānuṁ māṭrānuṁ ñānille
(ĕn pūve)