En paattinu siragugal

എന്‍ പാട്ടിനു ചിറകുകൾ
Year
Language

എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവര്‍ പനിനീര്‍ വിശറികളായെങ്കില്‍
(എന്‍ പാട്ടിനു )
ഭാവന ഇളം തെന്നല്‍ ആയെങ്കില്‍
അതു് പരിമളമായ് നിന്നെ തഴുകിയെങ്കില്‍
എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവര്‍ പനിനീര്‍ വിശറികളായെങ്കില്‍

നിന്റെ തലോടലില്‍ നോവിന്‍ ചില്ലയും പുഞ്ചിരിപ്പൂ ചൂടുമല്ലോ (2)
കുടിലും മാളികയാകുമല്ലോ എവിടെയും സ്വര്‍ഗ്ഗം ഉയരുമല്ലോ
എന്‍ പ്രാര്‍ത്ഥന സഫലമായ് തീര്‍ന്നെങ്കില്‍
വരും ജന്മത്തിലും നാം അടുത്തെങ്കില്‍

എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവര്‍ പനിനീര്‍ വിശറികളായെങ്കില്‍

നിന്‍ വിരിമാറിലെ ചൂടിലലിഞ്ഞാല്‍ ഏതു തായും പൂവിരിതാന്‍ (2)
കരിന്തിരി കാര്‍ത്തിക ദീപമല്ലോ ഇരുളില്‍ നീയേ വെളിച്ചമല്ലോ
നെടുവീര്‍പ്പുകള്‍ പൂവുകളായെങ്കില്‍
അവ നിന്‍ നിറമാലയായ് തീര്‍ന്നെങ്കില്‍

എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവര്‍ പനിനീര്‍ വിശറികളായെങ്കില്‍
ഭാവന ഇളംതെന്നല്‍ ആയെങ്കില്‍
അതു് പരിമളമായ് നിന്നെ തഴുകിയെങ്കില്‍
എന്‍ പാട്ടിനു ചിറകുകള്‍

ĕn pāṭṭinu siṟagugaḽ viḍarnnĕṅgil
avar paninīr viśaṟigaḽāyĕṅgil
(ĕn pāṭṭinu )
bhāvana iḽaṁ tĕnnal āyĕṅgil
adu് parimaḽamāy ninnĕ taḻugiyĕṅgil
ĕn pāṭṭinu siṟagugaḽ viḍarnnĕṅgil
avar paninīr viśaṟigaḽāyĕṅgil

ninṟĕ taloḍalil novin sillayuṁ puñjirippū sūḍumallo (2)
kuḍiluṁ māḽigayāgumallo ĕviḍĕyuṁ svarggaṁ uyarumallo
ĕn prārtthana saphalamāy tīrnnĕṅgil
varuṁ janmattiluṁ nāṁ aḍuttĕṅgil

ĕn pāṭṭinu siṟagugaḽ viḍarnnĕṅgil
avar paninīr viśaṟigaḽāyĕṅgil

nin virimāṟilĕ sūḍilaliññāl edu tāyuṁ pūviridān (2)
karindiri kārttiga dībamallo iruḽil nīye vĕḽiccamallo
nĕḍuvīrppugaḽ pūvugaḽāyĕṅgil
ava nin niṟamālayāy tīrnnĕṅgil

ĕn pāṭṭinu siṟagugaḽ viḍarnnĕṅgil
avar paninīr viśaṟigaḽāyĕṅgil
bhāvana iḽaṁtĕnnal āyĕṅgil
adu് parimaḽamāy ninnĕ taḻugiyĕṅgil
ĕn pāṭṭinu siṟagugaḽ