En nadayil

എൻ നടയിൽ
Year
Language

എന്‍ നടയില്‍ ഗജരാജന്‍ തോല്‍ക്കും
എന്‍ സ്വരത്തില്‍ പുള്ളിക്കുയില്‍ തോല്‍ക്കും
എന്റെ കണ്ണില്‍ കമ്പിപ്പൂത്തിരി
എന്റെ ചുണ്ടില്‍ ചുവപ്പുലാത്തിരി
ഞാനൊരു ഗന്ധര്‍വ കന്യക

ഇളനീര്‍ക്കുളത്തില്‍ ഞാന്‍ നീരാടുമ്പോള്‍
ഇളം തളിര്‍ മേനിയില്‍ പന്താടുമ്പോള്‍
കണ്ടു നിന്നവര്‍ പല്ലിളിച്ചു
കൂടെ ഞാനും പുഞ്ചിരിച്ചു
ഞാനൊരു ഗന്ധര്‍വ കന്യക
[എന്‍ നടയില്‍ ]

അങ്കത്തട്ടില്‍ ഞാനൊരു കളരിക്കാരി
അരങ്ങത്തു ഞാനൊരു ആട്ടക്കാരി
അങ്കം വെട്ടാന്‍ കൂടെ വരു
ആട്ടം കാണാന്‍ കൂടെ വരു
ഞാനൊരു ഗന്ധര്‍വ കന്യക
[എന്‍ നടയില്‍ ]

ĕn naḍayil gajarājan dolkkuṁ
ĕn svarattil puḽḽikkuyil tolkkuṁ
ĕnṟĕ kaṇṇil kambippūttiri
ĕnṟĕ suṇḍil suvappulāttiri
ñānŏru gandharva kanyaga

iḽanīrkkuḽattil ñān nīrāḍumboḽ
iḽaṁ taḽir meniyil pandāḍumboḽ
kaṇḍu ninnavar palliḽiccu
kūḍĕ ñānuṁ puñjiriccu
ñānŏru gandharva kanyaga
[ĕn naḍayil ]

aṅgattaṭṭil ñānŏru kaḽarikkāri
araṅṅattu ñānŏru āṭṭakkāri
aṅgaṁ vĕṭṭān kūḍĕ varu
āṭṭaṁ kāṇān kūḍĕ varu
ñānŏru gandharva kanyaga
[ĕn naḍayil ]