En mooga visaadam

എൻ മൂക വിഷാദം
Year
Language

എൻ മൂകവിഷാദം ആരറിയാൻ
എൻ ആത്മവിലാപം ആരു കേൾക്കാൻ (2)

ജീവരാഗത്തിൻ തേൻ കനികൾ (2)
കാലമാം കാകൻ കവർന്നൂ
നേരമേറെയായ് നിദ്രാഹീനയായ്
ഞാൻ കാത്തിരിപ്പൂ വരില്ലേ നീ
(എൻ മൂകവിഷാദം...)

ശ്യാമദുഃഖത്തിൻ മരുത്തുരുത്തിൽ (2)
നിയതി നീയെന്നെ അറിഞ്ഞു
ദൂരമേറെയായ് കാലിടറുകയായ്
ഞാൻ തേടിടുന്നു വരില്ലേ നീ
(എൻ മൂകവിഷാദം...)

ĕn mūgaviṣādaṁ āraṟiyān
ĕn ātmavilābaṁ āru keḽkkān (2)

jīvarāgattin den kanigaḽ (2)
kālamāṁ kāgan kavarnnū
nerameṟĕyāy nidrāhīnayāy
ñān kāttirippū varille nī
(ĕn mūgaviṣādaṁ...)

śyāmaduḥkhattin marutturuttil (2)
niyadi nīyĕnnĕ aṟiññu
dūrameṟĕyāy kāliḍaṟugayāy
ñān deḍiḍunnu varille nī
(ĕn mūgaviṣādaṁ...)