En mandahaasam sandrigayaayengil

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
Work
Year
Language

ഉം...ഉം....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ

എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം
(എന്നനുഭൂതിതന്‍.....)
നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ് ഞാനുയരാം....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ

സുന്ദരവാസന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം
(സുന്ദരവാസന്ത.....)
തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ
തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം...

എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....

എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍...
എന്നും പൗര്‍ണ്ണമി വിടര്‍ന്നേനേ...

uṁ...uṁ....
ĕn mandahāsaṁ sandrigayāyĕṅgil
ĕnnuṁ paurṇṇami viḍarnnene
ĕn svapnareṇukkaḽ ratnaṅṅaḽāyĕṅgil
ĕnnuṁ navaratnamaṇiññene
ĕnnaśrubindukkaḽ puṣpaṅṅaḽāyĕṅgil
ĕnnuṁ mādhavamuṇarnnene....
ĕn mandahāsaṁ sandrigayāyĕṅgil
ĕnnuṁ paurṇṇami viḍarnnene

ĕnnanubhūdidan svarṇṇadalaṅṅaḽāl
nin mohabuṣpagaṁ alaṅgariykkāṁ
(ĕnnanubhūdidan.....)
nin dyāgamaṇḍaba yāgāgni tannilĕ
sandanadhūmamāy ñānuyarāṁ....
ĕn mandahāsaṁ sandrigayāyĕṅgil
ĕnnuṁ paurṇṇami viḍarnnene

sundaravāsanda mandasamīranāy
nin jālagaṅṅaḽĕ tŏṭṭuṇarttāṁ
(sundaravāsanda.....)
tūmiḻittāmara pūvidaḽttumbilĕ
tūmuttŏrummāyāl ŏppiyekkāṁ...

ĕn mandahāsaṁ sandrigayāyĕṅgil
ĕnnuṁ paurṇṇami viḍarnnene
ĕn svapnareṇukkaḽ ratnaṅṅaḽāyĕṅgil
ĕnnuṁ navaratnamaṇiññene
ĕnnaśrubindukkaḽ puṣpaṅṅaḽāyĕṅgil
ĕnnuṁ mādhavamuṇarnnene....

ĕn mandahāsaṁ sandrigayāyĕṅgil
ĕnnuṁ paurṇṇami viḍarnnene... ninnil...
ĕnnuṁ paurṇṇami viḍarnnene...