(പു) എന്‍ മാനസമേ നിലാവേ ഓടിവാ
(സ്ത്രീ) എന്‍ മദനാ കമനാ രമണാ വാ
വെണ്‍മതിപോലെ എന്‍മതിപോലെ
വന്നുജിച്ചാലെ
(പു) (എന്‍ മാനസമേ)
(പു) മധുവുണ്ടു വണ്ടുകള്‍ മലരിലായു്
മരുവുന്നു മേ സഖി
അതുമല്ല ചെണ്ടുകള്‍ സന്ദേശം
പകരുന്നു കാണ്‍ക നീ
(സ്ത്രീ) അതുപോല്‍ നമ്മളെന്നും
പൊന്‍മലരായു് നല്‍മലരായു്
നല്‍ഗുണമായു്
(പു) (എന്‍ മാനസമേ)
(സ്ത്രീ) തവഗാനമാലയില്‍ മലര്‍വാനി
തലചാച്ചു മല്‍സഖേ
(പു) ശരിയാണു നിന്റെ രാഗമെന്നില്‍
ഇണയാകാന്‍ സഖി
(എന്‍ മാനസമേ)