En karalil kanneṟiyum

എന്‍ കരളില്‍ കണ്ണെറിയും
Year
Language

(പു) എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേ
എന്തിനെടി കോപമലങ്കാരിയേ
(എന്‍ കരളേല്‍)
കോപമലങ്കാരിയേ

(സ്ത്രീ) നാടറിയേ താലികെട്ടാതെങ്ങനെ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
(നാടറിയേ)
കൊഞ്ചിവരാനിങ്ങനെ

(പു) ആണു തന്നെ ഞാനെന്നാല്‍
അടുത്ത കറുത്തവാവുംനാള്‍
(ആണു തന്നെ)
(സ്ത്രീ) സകലരറിയേ വന്നാട്ടേ
സമ്മന്തം ചെയ്താട്ടേ
(സകലരറിയേ)
(സ്ത്രീ) നാടറിയേ താലികെട്ടാതെങ്ങനെ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
കൊഞ്ചിവരാനിങ്ങനെ

(പു) പൊന്നു തരാം പൊരുളു തരാം ഗൗരിയേ
ഒന്നു ചിരി ഓമനക്കുഞ്ഞാര്യേ
(പൊന്നു തരാം )
(സ്ത്രീ) ഓമനിപ്പാന്‍ കൊണ്ടുവരും പെണ്ണിനെ
താമസിപ്പാന്‍ കേറിയങ്ങീപ്പങ്കനു്
(ഓമനിപ്പാന്‍ )

(സ്ത്രീ) നാടറിയേ താലികെട്ടാതെങ്ങനെ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
കൊഞ്ചിവരാനിങ്ങനെ

(പു) പത്തു മക്കളായാലും പങ്കനതില്‍ ഭയമില്ല (2)
കുട്ടികളെ പട്ടിണിക്കു പൂട്ടിയിടാന്‍ ഞാനില്ല (2)

(സ്ത്രീ) നാടറിയേ താലികെട്ടാതെങ്ങനെ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
കൊഞ്ചിവരാനിങ്ങനെ

(pu) ĕn karaḽel kaṇṇĕṟiyuṁ gauriye
ĕndinĕḍi kobamalaṅgāriye
(ĕn karaḽel)
kobamalaṅgāriye

(strī) nāḍaṟiye tāligĕṭṭādĕṅṅanĕ
nāṇamille kŏñjivarāniṅṅanĕ
(nāḍaṟiye)
kŏñjivarāniṅṅanĕ

(pu) āṇu tannĕ ñānĕnnāl
aḍutta kaṟuttavāvuṁnāḽ
(āṇu tannĕ)
(strī) sagalaraṟiye vannāṭṭe
sammandaṁ sĕydāṭṭe
(sagalaraṟiye)
(strī) nāḍaṟiye tāligĕṭṭādĕṅṅanĕ
nāṇamille kŏñjivarāniṅṅanĕ
kŏñjivarāniṅṅanĕ

(pu) pŏnnu tarāṁ pŏruḽu tarāṁ gauriye
ŏnnu siri omanakkuññārye
(pŏnnu tarāṁ )
(strī) omanippān kŏṇḍuvaruṁ pĕṇṇinĕ
tāmasippān keṟiyaṅṅīppaṅganu്
(omanippān )

(strī) nāḍaṟiye tāligĕṭṭādĕṅṅanĕ
nāṇamille kŏñjivarāniṅṅanĕ
kŏñjivarāniṅṅanĕ

(pu) pattu makkaḽāyāluṁ paṅganadil bhayamilla (2)
kuṭṭigaḽĕ paṭṭiṇikku pūṭṭiyiḍān ñānilla (2)

(strī) nāḍaṟiye tāligĕṭṭādĕṅṅanĕ
nāṇamille kŏñjivarāniṅṅanĕ
kŏñjivarāniṅṅanĕ