En kanninre kadaviladuttaal

എന്‍ കണ്ണിന്റെ കടവിലടുത്താല്‍
Work
Year
Language

സ്ത്രീ : എന്‍ കണ്ണിന്റെ കടവിലടുത്താല്‍
കാണുന്ന കൊട്ടാരത്തില്
പ്രാണന്റെ നാടുഭരിക്കണ സുല്‍ത്താനുണ്ടു്
പാടിയാടി നാടുവാഴണ സുല്‍ത്താനുണ്ടു്
ഒരു സുല്‍ത്താനുണ്ടു്

പുരു: എന്‍ കരളിന്റെ കതകുതുറന്നാല്‍
കാണുന്ന പൂങ്കാവിങ്കല്
മാണിക്ക മണിയറതന്നില് റാണിയുണ്ടു്
നാണമോടെ വീണമീട്ടണ റാണിയുണ്ടു്
മധുവാണിയുണ്ടു്

സ്ത്രീ: മലര്‍ത്തിങ്കള്‍ വിരിയുന്ന മധുമയരാവില്‍ ‍
മാമ്പൂപൊഴിയുന്ന മകരനിലാവില്‍ (2)
ഞാനെന്റെ സുല്‍ത്താനൊരു മാലനല്‍കീടും
പൂമാല നല്‍കീടും
.... കണ്ണിന്റെ

പുരു: മടുമണം ചൊരിയുന്ന മധുരക്കിനാവില്‍ ‍
മായക്കുതിരകള്‍ വലിക്കുന്നതേരില്‍
അന്നേരം റാണിയെ ഞാന്‍ കൊണ്ടുപോയീടും
ദൂരെ കൊണ്ടുപോയീടും
.... കണ്ണിന്റെ

സുല്‍ത്താനും റാണിയുമായി സൌന്ദര്യ സാമ്രാജ്യത്തില്
പൊ‌ന്‍‌താരപ്പൂക്കള്‍ തേടി പറന്നുപോകും
എന്നും പറന്നുപോകും എന്നും പറന്നു പോകും

strī : ĕn kaṇṇinṟĕ kaḍavilaḍuttāl
kāṇunna kŏṭṭārattil
prāṇanṟĕ nāḍubharikkaṇa sulttānuṇḍu്
pāḍiyāḍi nāḍuvāḻaṇa sulttānuṇḍu്
ŏru sulttānuṇḍu്

puru: ĕn karaḽinṟĕ kadaguduṟannāl
kāṇunna pūṅgāviṅgal
māṇikka maṇiyaṟadannil ṟāṇiyuṇḍu്
nāṇamoḍĕ vīṇamīṭṭaṇa ṟāṇiyuṇḍu്
madhuvāṇiyuṇḍu്

strī: malarttiṅgaḽ viriyunna madhumayarāvil
māmbūbŏḻiyunna magaranilāvil (2)
ñānĕnṟĕ sulttānŏru mālanalgīḍuṁ
pūmāla nalgīḍuṁ
.... kaṇṇinṟĕ

puru: maḍumaṇaṁ sŏriyunna madhurakkināvil
māyakkudiragaḽ valikkunnaderil
anneraṁ ṟāṇiyĕ ñān kŏṇḍuboyīḍuṁ
dūrĕ kŏṇḍuboyīḍuṁ
.... kaṇṇinṟĕ

sulttānuṁ ṟāṇiyumāyi saൌndarya sāmrājyattil
pŏ‌n‌tārappūkkaḽ teḍi paṟannuboguṁ
ĕnnuṁ paṟannuboguṁ ĕnnuṁ paṟannu poguṁ