En jeevidasukhamayamee

എന്‍ ജീവിതസുഖമയമീ
Work
Year
Language

എന്‍ ജീവിതസുഖമയമീമലര്‍വനിയില്‍
ചേര്‍ന്നുനാമിവിടൊന്നായു്
ഇനിയെന്നുമെന്നുമുയിരൊന്നായു് (2)
(എന്‍ ജീവിത)

എന്‍ ചാരുഹൃദയവിചാരത്തില്‍
നീയാരു പോന്നെന്‍ ചാരത്തില്‍
ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ
എന്‍ ജീവിതസുകൃതനിലാവെ
നാമെന്നുമെന്നുമുയിരൊന്നായു് (2)
(എന്‍ ജീവിത)

പൊന്‍താരമെന്തേ താഴത്തീ
യൊരു പുല്‍ക്കൊടിയായു് പോന്നെത്തി
ആ ബന്ധുരസൗഹൃദബന്ധമിതേ
ഇതിലെന്തിനന്തരചിന്ത
നാമെന്നുമെന്നുമുയിരൊന്നായു് (2)
(എന്‍ ജീവിത)

ഈ രാവുതന്‍മതി മായില്ല
അനുരാഗത്തിന്‍ഗതി മാറില്ല
നാമൊന്നുകിലൊന്നുകര്‍ന്നീടാം
അല്ലെങ്കിലവസിതരായീടാം
(എന്‍ ജീവിത)
നാമെന്നുമെന്നുമുയിരൊന്നായു് (2)

ĕn jīvidasukhamayamīmalarvaniyil
sernnunāmiviḍŏnnāyu്
iniyĕnnumĕnnumuyirŏnnāyu് (2)
(ĕn jīvida)

ĕn sāruhṛdayavisārattil
nīyāru ponnĕn sārattil
ñān ninnilaliññiha sernnenĕ
ĕn jīvidasukṛtanilāvĕ
nāmĕnnumĕnnumuyirŏnnāyu് (2)
(ĕn jīvida)

pŏndāramĕnde tāḻattī
yŏru pulkkŏḍiyāyu് ponnĕtti
ā bandhurasauhṛdabandhamide
idilĕndinandarasinda
nāmĕnnumĕnnumuyirŏnnāyu് (2)
(ĕn jīvida)

ī rāvudanmadi māyilla
anurāgattingadi māṟilla
nāmŏnnugilŏnnugarnnīḍāṁ
allĕṅgilavasidarāyīḍāṁ
(ĕn jīvida)
nāmĕnnumĕnnumuyirŏnnāyu് (2)