En jeevane

എന്‍ ജീവനേ
Year
Language

ദൈവമേ ഒരു പിടി ദുരിതവും അതിലൊരു കനവുമിതോ
കാലമേ തളരുന്നിതനുദിനം എൻ മന സമനില പോയി
വേണ്ട എനിക്കീ ജീവിതം വേണ്ടാ മടുത്തൂ

എൻ ജീവനേ തന്നാലും നീ കൈക്കൊള്ളുന്നതില്ലയോ
ദൈവമേ ഒരു പിടി ദുരിതവും അതിലൊരു കനവുമിതോ
കാലമേ തളരുന്നിതനുദിനം എൻ മന സമനില പോയി

ഹൃദയമിതു തകർന്നു മധുവിധു രാവിൽ
തീക്കനലുകളാലെൻ ഉടലിതു കരിയും
പ്രണയം ബലിയായ് കരളിൽ പടരുന്നരികിൽ
അണയൂ പൊലിയും മനസ്സേ
നിഴലിൽ പകരും പതയും നൊമ്പരമോ
(ദൈവമേ...)

സിരകൾ മുറിയുന്നു രജനികൾ തേടി
കലഹം ഒഴിവാക്കാൻ നിനവിലെ ദൈവം
ഉണരും രതികൾ വിഫലം വാഴ്വൂ
ഒടുവിൽ തിരയും ഇരുളിൻ വിധിയിൽ
അഴലില്‍ അലയും ജന്മവും ഈവിധമോ
(ദൈവമേ..)
എൻ ജീവനേ തന്നാലും നീ കൈക്കൊള്ളുന്നതില്ലയോ

മരിക്കാനുള്ള മോഹവുമായി ഞാൻ എന്തെല്ലാം പാഴ്ശ്രമങ്ങൾ നടത്തി
അല്ലയോ ദൈവമേ ഞാൻ എന്തു തെറ്റാണു ചെയ്തത് ?
എന്നെയൊന്നു മരിക്കാൻ സമ്മതിച്ചൂടേ ??????

daivame ŏru piḍi duridavuṁ adilŏru kanavumido
kālame taḽarunnidanudinaṁ ĕn mana samanila poyi
veṇḍa ĕnikkī jīvidaṁ veṇḍā maḍuttū

ĕn jīvane tannāluṁ nī kaikkŏḽḽunnadillayo
daivame ŏru piḍi duridavuṁ adilŏru kanavumido
kālame taḽarunnidanudinaṁ ĕn mana samanila poyi

hṛdayamidu tagarnnu madhuvidhu rāvil
tīkkanalugaḽālĕn uḍalidu kariyuṁ
praṇayaṁ baliyāy karaḽil paḍarunnarigil
aṇayū pŏliyuṁ manasse
niḻalil pagaruṁ padayuṁ nŏmbaramo
(daivame...)

siragaḽ muṟiyunnu rajanigaḽ teḍi
kalahaṁ ŏḻivākkān ninavilĕ daivaṁ
uṇaruṁ radigaḽ viphalaṁ vāḻvū
ŏḍuvil tirayuṁ iruḽin vidhiyil
aḻalil alayuṁ janmavuṁ īvidhamo
(daivame..)
ĕn jīvane tannāluṁ nī kaikkŏḽḽunnadillayo

marikkānuḽḽa mohavumāyi ñān ĕndĕllāṁ pāḻśramaṅṅaḽ naḍatti
allayo daivame ñān ĕndu tĕṭrāṇu sĕydat ?
ĕnnĕyŏnnu marikkān sammadiccūḍe ??????