Elunirannalil edu niram

ഏഴുനിറങ്ങളില്‍ ഏതു നിറം
Work
Year
Language

ഏഴു നിറങ്ങളില്‍ ഏതു നിറം
ഏഴു സ്വരങ്ങളില്‍ ഏതു സ്വരം
നിന്‍ നയനങ്ങളില്‍ നിന്‍ അധരങ്ങളില്‍
നീ മൂളും ഗാനത്തിന്‍ ഏതു രാഗം

ഏഴു നിറങ്ങളില്‍ ഏതു നിറം
ഏഴു സ്വരങ്ങളില്‍ ഏതു സ്വരം

നിന്‍റെ സോപാന വീഥികളൊക്കെയും
നിർമ്മാല്യ പൂക്കളാല്‍ അലങ്കരിക്കൂ
ആ വീഥി എനിക്കായ് തുറന്നു തരൂ
ആ രാത്രി എനിക്കായ് ഒരുങ്ങി നില്‍ക്കൂ
നിന്നെയെന്‍ മാറില്‍ ഒതുക്കി നിര്‍ത്താം
നിന്നെയെന്‍ ആത്മാവിന്‍ താളമാക്കാം
(ഏഴു നിറങ്ങളില്‍)

നിന്‍റെ ഏകാന്ത സ്വപ്നങ്ങളൊക്കെയും
എന്നെക്കുറിച്ചുള്ളതായിരുന്നോ
ആ സ്വപ്നം വിടരാന്‍ കൊതിച്ചു നിന്നു
ആ സ്വര്‍ഗ്ഗ ലഹരിയില്‍ ലയിച്ചു നിന്നു
നിന്നെ എന്‍ ജീവന്റെ ജീവനാക്കാന്‍
എന്നുള്ളിൽ‍ എന്തെന്തൊരാവേശം
(ഏഴു നിറങ്ങളില്‍)

eḻu niṟaṅṅaḽil edu niṟaṁ
eḻu svaraṅṅaḽil edu svaraṁ
nin nayanaṅṅaḽil nin adharaṅṅaḽil
nī mūḽuṁ gānattin edu rāgaṁ

eḻu niṟaṅṅaḽil edu niṟaṁ
eḻu svaraṅṅaḽil edu svaraṁ

ninṟĕ sobāna vīthigaḽŏkkĕyuṁ
nirmmālya pūkkaḽāl alaṅgarikkū
ā vīthi ĕnikkāy tuṟannu tarū
ā rātri ĕnikkāy ŏruṅṅi nilkkū
ninnĕyĕn māṟil ŏdukki nirttāṁ
ninnĕyĕn ātmāvin tāḽamākkāṁ
(eḻu niṟaṅṅaḽil)

ninṟĕ egānda svapnaṅṅaḽŏkkĕyuṁ
ĕnnĕkkuṟiccuḽḽadāyirunno
ā svapnaṁ viḍarān kŏdiccu ninnu
ā svargga lahariyil layiccu ninnu
ninnĕ ĕn jīvanṟĕ jīvanākkān
ĕnnuḽḽil ĕndĕndŏrāveśaṁ
(eḻu niṟaṅṅaḽil)