Elunilaappandalitta

ഏഴുനിലാപ്പന്തലിട്ട
Work
Year
Language

ആ..ആ...ഹേയ്..ഹേയ്...ആ...ആ....
ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലം‌പാല പൂക്കും വൃന്ദാവനം....
ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലം‌പാല പൂക്കും വൃന്ദാവനം
അഷ്ടപദിപ്പാട്ടുമായ് ആത്മാവിൽ മോഹങ്ങൾ നൃത്തമാടും നമ്മളുടെ നവയൌവ്വനം...
ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലം‌പാല പൂക്കും വൃന്ദാവനം.....

ചൈത്രമേഘങ്ങളെ കൈനീട്ടി പുണരുന്ന ചക്രവാളങ്ങളെ പോലെ...
പ്രേമോദയങ്ങളിൽ ആലിംഗനങ്ങൾക്കു പ്രാണനും പ്രാണനും തുടിയ്ക്കുന്നു....
രാഗദാഹങ്ങളുള്ളിലുണരുന്നു.....

ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലം‌പാല പൂക്കും വൃന്ദാവനം.....

സ്വർണ്ണച്ചിറകുമായ് വിണ്ണിൽ പറക്കുന്ന വെള്ളരിപ്രാവുകൾക്കൊപ്പം
തുള്ളാട്ടം തുള്ളുന്ന ജീവാഭിലാഷങ്ങൾ വള്ളിയൂഞ്ഞാലാടുന്നു നമ്മിൽ
പുളകങ്ങൾ വെറ്റിലക്കൊടി പടർത്തിയുള്ളിൽ...

ഏഴുനിലപ്പന്തലിട്ട നീലവാനം ഏഴിലം‌പാല പൂക്കും വൃന്ദാവനം
അഷ്ടപദിപ്പാട്ടുമായ് ആത്മാവിൽ മോഹങ്ങൾ നൃത്തമാടും നമ്മളുടെ നവയൌവ്വനം...

ā..ā...hey..hey...ā...ā....
eḻunilappandaliṭṭa nīlavānaṁ eḻilaṁ‌pāla pūkkuṁ vṛndāvanaṁ....
eḻunilappandaliṭṭa nīlavānaṁ eḻilaṁ‌pāla pūkkuṁ vṛndāvanaṁ
aṣṭabadippāṭṭumāy ātmāvil mohaṅṅaḽ nṛttamāḍuṁ nammaḽuḍĕ navayaൌvvanaṁ...
eḻunilappandaliṭṭa nīlavānaṁ eḻilaṁ‌pāla pūkkuṁ vṛndāvanaṁ.....

saitrameghaṅṅaḽĕ kainīṭṭi puṇarunna sakravāḽaṅṅaḽĕ polĕ...
premodayaṅṅaḽil āliṁganaṅṅaḽkku prāṇanuṁ prāṇanuṁ tuḍiykkunnu....
rāgadāhaṅṅaḽuḽḽiluṇarunnu.....

eḻunilappandaliṭṭa nīlavānaṁ eḻilaṁ‌pāla pūkkuṁ vṛndāvanaṁ.....

svarṇṇacciṟagumāy viṇṇil paṟakkunna vĕḽḽariprāvugaḽkkŏppaṁ
tuḽḽāṭṭaṁ tuḽḽunna jīvābhilāṣaṅṅaḽ vaḽḽiyūññālāḍunnu nammil
puḽagaṅṅaḽ vĕṭrilakkŏḍi paḍarttiyuḽḽil...

eḻunilappandaliṭṭa nīlavānaṁ eḻilaṁ‌pāla pūkkuṁ vṛndāvanaṁ
aṣṭabadippāṭṭumāy ātmāvil mohaṅṅaḽ nṛttamāḍuṁ nammaḽuḍĕ navayaൌvvanaṁ...